Friday, 1 December 2017

GONE GIRL (MUST WATCH MOVIES)


illian Flynn ന്‍റെ  ഇതേ പേരിലുള്ള best seller നോവലിനെ ആധാരമാക്കി അവർ തന്നെ തിരക്കഥ ഒരുക്കി ഹോളിവുഡ് സിനിമാ ലോകത്തെ പ്രതിഭാധന സംവിധായകരിൽ ഒരാളായ David Fincher ന്‍റെ  സംവിധാനത്തിൽ 2014 ൽ പുറത്തു വന്ന English ചിത്രമാണ് ഗോണ്‍ ഗേള്‍.തങ്ങളുടെ അഞ്ചാം വിവാഹ വാർഷിക ദിവസം പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയ നിക് തന്‍റെ  ഭാര്യ ആമി യെ കാണാതായ വിവരം മനസ്സിലാക്കുന്നു . തന്‍റെ മാതാപിതാക്കളുടെ പുസ്തകങ്ങളിലൂടെ പ്രശസ്തയായത് കൊണ്ടുതന്നെ വൻ മാധ്യമ ശ്രദ്ധയാണ് ആമിയുടെ തിരോധാനത്തിന് ലഭിക്കുന്നത്  അന്വേഷണത്തിനിടയിൽ ലഭിച്ച ആമിയുടെ ഡയറിക്കുറിപ്പുകളും സാഹചര്യത്തെളിവുകളും നിക്കിലേക്കാണ് വിരൽ ചൂണ്ടിയത് . അന്വേഷണത്തിൽ നിക്ക് നൽകുന്ന തീരെ തൃപ്തികരമല്ലാത്ത ഉത്തരങ്ങളും പ്രതികരണങ്ങളുമാണ് അവയ്ക്ക് കാരണമായത്.. തുടർന്ന് അതിനെ ചുറ്റിപ്പറ്റി മുന്നോട്ട് പോവുന്ന കേസന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു.. ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലേക്ക്
ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകം തിരക്കഥയും സംവിധാനവും തന്നെയാണ്..ഏത് തലത്തിലേക്കാണ് കഥ നീങ്ങുന്നതെന്ന് കാണികൾക്ക് ഊഹിക്കാൻ ഒരവസരവും നൽകാത്ത രീതിയിലുള്ള ആഖ്യാന രീതിയാണ് ചിത്രത്തിന്റേത്.. കാണികളെ പിടിച്ചിരുത്തുന്ന ഘടകവും അത് തന്നെ.. മികച്ച തിരക്കഥക്ക് അതിനേക്കാൾ മികച്ച സംവിധാനം കൂടി ആയപ്പോൾ കാണികളെ ത്രില്ലിന്റെ കൊടുമുടി കയറ്റുന്ന ഒരു സൃഷ്ടി ആയി ഈ ചിത്രം..
BAFTA അവാർഡ്, അക്കാഡമി അവാർഡ്,ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൾഡ് അവാർഡ് എന്നിവയിൽ മികച്ച നടിക്കുള്ള നോമിനേഷനുകൾ pike ആമിയുടെ റോളിലൂടെ കരസ്ഥമാക്കി.. ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച സംവിധായകനുള്ള നോമിനേഷേൻ ഫിഞ്ചറും ഗോൾഡൻ ഗ്ലോബ്, BAFTA അവാർഡ്, ക്രിട്ടിക്സ് ചോയിസ് അവാർഡ് എന്നിവയിൽ മികച്ച തിരക്കഥക്കുള്ള നോമിനേഷൻ ഫ്ളിന്നും കരസ്ഥമാക്കി..
എല്ലാ സിനിമാ പ്രേമികളും കണ്ടിരിക്കേണ്ട ചിത്രം. ഈ സിനിമയുടെ മലയാളം സബ്ടൈറ്റിൽ M-Sone ൽ ലഭ്യമാണ്... 

No comments:

Post a Comment