Monday, 17 July 2017

SUNDAY HOLIDAY - Movie Review

ആസിഫ് അലി എന്ന താരത്തിൽ നിന്നും ആസിഫ് അലി എന്ന നടനിലേക്കുള്ള വളര്‍ച്ചയുടെ നേർസാക്ഷ്യമാണ് സൺഡേ ഹോളീഡേ എന്ന ചിത്രം


അവരുടെ രാവുകളിലെ തന്റെ ഒറ്റയാൾ പ്രകടനത്തിലൂടെ നമ്മെ വിസ്മയിപ്പിച്ചതിന് ശേഷം ആസിഫ് കഥയ്ക്കും അഭിനയത്തിനും പ്രാധാന്യം നല്‍കി തെരഞ്ഞെടുത്ത ചിത്രമാണ് സൺഡേ ഹോളീഡേ. ബൈസിക്കിൾ തീവ്സ്ന് ശേഷം ജിസ് ജോയി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആസിഫ് അലി, അപർണ ബാലമുരളി, സിദ്ദിഖ്, ശ്രിനിവാസൻ, ആശാ ശരത്, ലളിതാമ്മ, ലാൽ ജോസ്, അലൻസിയർ, ധർമജൻ, സുധീർ കരമന തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്
.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർക്ക് ബോറഡിക്കാതെ രസകരമായി ആസ്വദിക്കാൻ കഴിയുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് സൺഡേ ഹോളീഡേ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രശസ്ത സംവിധായകനായ ഡേവിസ് (ലാൽജോസ്) ആശുപത്രിയിലാകുന്നു. അവിടേക്ക് തന്റെ തിരക്കഥയുമായ് കഥപറയുവാൻ വരുന്ന കോളേജ് പ്രൊഫസറായ, ശ്രീനിവാസൻ എത്തുന്നതോടെ സിനിമയ്ക്ക് ജീവൻ വയ്ക്കുന്നു. ശ്രീനിവാസൻ പറയുന്ന കഥയിലെ നായക കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്.
സംവിധായകൻ ജിസ് ജോയി ഇവിടെ കുറെക്കാലം കാണുമെന്ന് ആടിവരയിടുന്ന ചിത്രം. അദ്ദേഹത്തിന്റെ സംവിധാന പാടവം എടുത്തു പറയേണ്ട ഒന്നാണ്.
ഫീൽ ഗുഡ് ഘടകങ്ങളും ഇമോഷൻസും നല്ല രീതിയിൽ ചേർക്കപ്പെട്ടിട്ടുണ്ട് ചിത്രത്തിൽ. പശ്ചാത്തല സംഗീതവും കൊള്ളാം. ഛായാഗ്രഹണം നന്നായിട്ടുണ്ട്.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് നാട്ടിൽ നിന്നും എറണാകുളത്തേക്ക് ഒരു ജോലിക്കായിമാറി താമസിക്കുന്ന ആസിഫ് തന്റെ ജീവിതം അവിടെ വീണ്ടും തുടങ്ങുകയാണ്. റൂം മേറ്റ്സായി സിദ്ദിഖും ധർമജനുമെല്ലാം മികച്ച പ്രകടനം നടത്തി. സിദ്ദീഖിന്റെ കാര്യം എടുത്ത് പറയേണ്ടതാണ്. കാരണം ഈ പഠനത്തിലും നമ്മളെ കരയിപ്പിച്ച് കളയും പഹയൻ. ലളിതാമ്മയും സുധീർ കരമനയും അവരുടെ റോളുകൾ ഭംഗിയാക്കി
എടുത്ത് പറയേണ്ട മറ്റൊരു താരം അപർണയാണ്. മഹേഷിന്റെ ജിംസിക്ക് ശേഷം പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്ന റോളുമായാണ് താരം തിരിച്ചെത്തിയിരിക്കുന്നത്. 100 % ഭംഗിയായി അപർണ കഥാപാത്രത്തെ അവതരിപ്പിച്ചു. ക്യൂട്ട് ലുക്കിലാണ് ഈ ചിത്രത്തിൽ അപർണയുടെ വരവ്. അപർണ ബാലമുരളി മലയാള സിനിമയിലെ മുൻനിരയിൽ തന്നെയുണ്ടാകുമെന്ന് ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ഉറപ്പിച്ചു പറയാം.

ആസിഫിന്റെ കരിയറിലെ മികച്ച റോളുകളിൽ ഒന്നാണ് ഇത്. ഈ വര്‍ഷത്തെ ബോക്സ് ഓഫീസ് വിജയങ്ങളുടെ കണക്കെടുപ്പിൽ ആസിഫ് മുൻനിരയിൽ തന്നെയുണ്ട്. ക്ളൈമാക്സ് ട്വിസ്റ്റും എടുത്തു പറയേണ്ട ഒന്നാണ്. ആസിഫ് അലിയുടെ കഴിഞ്ഞ ദിവസങ്ങളിലെ പരാമര്‍ശത്തിന്റെ പേരിൽ പടം കൂവി തോൽപ്പിക്കാൻ കയറിയവര് വരെ കൈയ്യടിച്ച് ഇറങ്ങി പോകുന്ന രീതിയിലുള്ള മികച്ച ഒരു ഫീൽ ഗുഡ് മൂവിയാണ് സൺഡേ ഹോളീഡേ.
MOVIE RATING : 3.5/10
writer : sagar beslin abraham

No comments:

Post a Comment