രംഗ് ദേ ബസന്തി
---------------------------
11 കൊല്ലം കഴിഞ്ഞിട്ടും ഈ സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ ഈ പോസ്റ്റ് വായിക്കരുത്. എ.കെ.എസ് എന്നൊരു ബോക്സ് ഓഫീസ് ബോംബിനു ശേഷം രാകേഷ് ഓംപ്രകാശ് മെഹ്റ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ. ആമിർ ഖാൻ, സിദ്ധാർത്ഥ്, മാധവൻ, അനുപം ഖേര്‍, ഓം പൂരി, അതുൽ കുൽക്കർണി, കുണാൽ അങ്ങിനെ ഒരു വലിയ താരനിര അണിനിരന്ന സിനിമ, കുണാലിന്‍റെ ഫസ്റ്റ് സിനിമ ഇതാണോ എന്നും സംശയമുണ്ട്. ബോക്സ് ഓഫീസിലും നിരൂപകര്‍ക്ക് ഇടയിലും തകര്‍ത്തോടിയ സിനിമയുമായിരുന്നു രംഗ് ദേ ബസന്തി.
ബ്രിട്ടീഷ് സംവിധായകയായ സൂ മക്കിൻലി തന്റെ മുത്തച്ഛന്റെ ഡയറി വായിക്കുന്നു. പുള്ളികാരന്‍ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ജയിലറായിരുന്നു. ഇന്ത്യയില്‍ വിപ്ലവത്തിന്‍റെ വിത്തുകള്‍ പാകിയ ആസാദ്, ഭഗത് സിങ്ങ്, രാജ്ഗുരു, രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുള്ള ഖാൻ എന്നിവരെക്കുറിച്ച് ഡയറിയിൽ നിന്ന് വായിച്ചറിയുന്ന മക്കിൻലി അവരെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ തീരുമാനിക്കുന്നു. അതിനു വേണ്ടി ഇന്ത്യയിലെത്തുന്ന മക്കിൻലി അവളുടെ സുഹൃത്ത് സോണിയയേയും സോണിയയുടെ കൂട്ടുകാരായ ദൽജീത്, കരൻ സിൻഘാനിയ, അസ്‌ലം, സുഖി എന്നിവരെയും കാണുന്നു. ഇവരെല്ലാം ഡോക്യുമെന്ററിയിൽ അഭിനയിക്കാന്‍ ഒക്കെ പറയുന്നു. അസ്ലാമിനോട് ഉടക്കുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയപ്രവർത്തകനായ ലക്ഷ്മൺ പാണ്ഡേയും ഇവരുടെ കൂടെ ചേരുന്നു. എന്നാലും ലക്ഷമണ്‍ ഒരു രണ്ടു പന്തി എന്ന രീതിയില്‍ തന്നെ ഇവര്‍ക്ക് ഇടയില്‍ നില്‍ക്കുന്നു. ഇതിനിടയ്ക്ക് ഇവരുടെ മറ്റൊരു സുഹുര്‍ത്ത് അജയ് കടന്നു വരുന്നു. അജയ് ഇന്ത്യന്‍ എയര്‍ഫോര്‍സ് ഉധ്യോഗസ്ഥന്‍ ആണ്. അജയ് സോണിയയെ പ്രപ്പോസ് ചെയ്തു വിവാഹത്തിന് സമ്മതം വാങ്ങുന്നു.
WATCH RANG DE BASANTI TRAILER.
കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്ത് ആയി പോവുമ്പോള്‍ അജയ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നു. എന്നാല്‍ തങ്ങളുടെ അഴിമതി മറച്ചു വയ്ക്കാന്‍ വേണ്ടി കുറ്റം അജയിയുടെ തലയില്‍ ചാര്‍ത്തി വേണ്ടപ്പെട്ടവര്‍ കൈ കഴുകുന്നു. എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ അജയിയുടെ കൂട്ടുകാര്‍ മനസിലാക്കുന്നു. മാത്രമല്ല തങ്ങളുടെ കൂട്ടത്തില്‍ ഉള്ള കരണിന്റെ അച്ഛനും ഈ അഴിമതിയില്‍ പങ്കുണ്ട് എന്ന് ഇവര്‍ അറിയുന്നു. സമാധാനപരമായ സമരം പോലീസിനെ വിട്ടു അടിച്ചു ഒതുക്കുന്നു. പോലീസ് അടിച്ചമര്‍ത്തല്‍ അജയിയുടെ അമ്മയെ കോമയില്‍ ആക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആയ ലക്ഷ്മൺ പാണ്ഡേ തങ്ങളുടെ നേതാക്കളുടെ സഹായം തേടുന്നു. എന്നാല്‍ അഴിമതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും പങ്കുള്ള നേതാക്കള്‍ കൈ മലര്‍ത്തുന്നു. ലക്ഷ്മണിന്‍റെ ഉള്ളിലെ തീവ്ര ഹിന്ദു അവിടെ മരിക്കുന്നു. അതോടു കൂടി തങ്ങള്‍ തന്നെയാണ് അഭിനവ ഭഗത് സിങ്ങും രാജ്ഗുരുവും ആസാദും എല്ലാം എന്ന്‍ തിരിച്ചറിഞ്ഞ ദല്‍ജീത്തും സംഘവും രണ്ടാം വിപ്ലവത്തിന് തയ്യാറാവുന്നു.
ഭഗത് സിംഗും കൂട്ടാളികളും സാണ്ടേഴ്സിനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയിൽ ദൽജീതും കൂട്ടുകാരും പ്രതിരോധമന്ത്രിയെ തീര്‍ക്കുന്നു. കരൺ തന്റെ പിതാവിനെയും വെടിവെച്ചുകൊല്ലുന്നു. പ്രതിരോധമന്ത്രിയെ കൊന്നത് തീവ്രവാദികളാണെന്ന് കരുതുന്ന മാധ്യമങ്ങൾ അയാളെ രക്തസാക്ഷിയായി ഉയർത്തിക്കാട്ടുന്നു. സമൂഹത്തില്‍ നിന്ന്‍ ഒരു കള പറിച്ചു കളഞ്ഞിട്ടും ആ കളയുടെ ഇല്ലാത്ത മാഹാത്മ്യം പാടി പുകഴ്ത്തുന്ന ചീപ്പ് പോളിട്ക്സ് ആണ് പിന്നീട് നടക്കുന്നത്. ഒരു ഫ്രോഡിനെ മഹാനാക്കുന്ന ചീപ്പ് മീഡിയ പോളിടിക്സിനെതിരെ തിരിയുന്ന ഇവര്‍ ജനങ്ങളെ സത്യം അറിയിക്കാനായി ആകാശവാണി നിലയം പിടിച്ചെടുക്കുന്നു. കരൺ റേഡിയോയിലൂടെ കുറ്റസമ്മതം നടത്തി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്നു. ജനങ്ങൾ അവരുടെ കൃത്യത്തെ അനുകൂലിക്കുന്നുവെങ്കിലും സർക്കാർ നിലയത്തിലേക്ക് കമാൻഡോ സംഘത്തെ അയച്ച് എല്ലാവരെയും കൊലപ്പെടുത്തുന്നു. മരിക്കുന്നതിനു മുന്നേ ദല്‍ജീത്ത് കരണിനോട് തനിക്ക് സൂ മക്കിൻലിയോടുള്ള പ്രണയം വെളിപ്പെടുത്തുന്നു. എല്ലാവരും ഒന്നിനൊന്നു തകര്‍ത്തുകളഞ്ഞ ഈ സിനിമയില്‍ ക്ലൈമാക്സില്‍ സിദ്ധാർത്ഥ് ആമീറിനെ ഒന്ന് സൈഡ് ആക്കിയോ എന്നും സംശയമുണ്ട്.
രംഗ് ദേ ബസന്തി ഓള്‍ ടൈം ഫേവറിറ്റ്.
SAGAR BESLIN ABRAHAM
SAGAR BESLIN ABRAHAM
YOU WANT TO DOWNLOAD THIS MOVIE
No comments:
Post a Comment