"ആട് ഒരു ഭീകരജീവി" തീയറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും ടോറന്റ്, DVD റിലീസോടെ സിനിമ മലയാളീ യുവഹൃദയങ്ങളിൽ വൻ സ്വീകാര്യത നേടി. തുടര്‍ന്ന് ആടിന്റെയും ഷാജി പാപ്പന്റെയും ആരാധകരുടെ നിരന്തര അഭ്യര്‍ഥനകളെ തുടര്‍ന്ന് ആടിന്റെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും എത്തിയിരിക്കുകയാണ്
വർഷങ്ങളായി പ്രവര്‍ത്തനം ഒന്നുമില്ലാതെ കാട്പിടിച്ച് കിടക്കുന്ന വിന്നേഴ്സ് ക്ളബ് ഒരു മാസത്തിനകം പുനപ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ ക്ളബ്ബിന് അനുവദിച്ച സ്ഥലം തിരിച്ചു പിടിക്കാൻ പഞ്ചായത്ത് തീരുമാനിക്കുന്നു.
പഞ്ചായത്തിന്റെ ഈ നടപടി മറികടക്കാൻ പാപ്പനും കൂട്ടരും വടംവലിയുമായി വീണ്ടും ഇറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന വടംവലി മത്സരത്തിൽ 51 പവന്റെ സ്വർണ്ണകപ്പ് പാപ്പനും കൂട്ടരും വിജയിച്ച് നേടുന്നു. തുടര്‍ന്ന് ഈ കപ്പ് മൂലം പാപ്പനും പിള്ളേർക്കും ഉണ്ടാകുന്ന പ്രശ്നങ്ങളും മോഡീ ഗവണ്‍മെന്റിന്റെ നോട്ട് നിരോധനവുമെല്ലാമാണ് പ്രധാനമായും ആടിന്റെ രണ്ടാം വരവിൽ വിഷയമാകുന്നത്
🔰 കഥാപാത്രങ്ങളിലേക്ക് 🔰
സിനിമയുടെ തുടക്കത്തിൽ ഒരു സീനിൽ പിങ്കി ആടിനെയും മക്കളെയും കാണിക്കുന്നത് ഒഴിച്ചാൽ ഈ സിനിമയ്ക്ക് ആടുമായി യാതൊരുവിധ ബന്ധവുമില്ല. ആദ്യ ഭാഗത്തേക്കാൾ മാസ്സ് പരിവേഷം കൂടുതലാണ് രണ്ടാം ഭാഗത്തിൽ ഷാജി പാപ്പന്. മലേഷ്യയിലെ അധോലോക നായകനായിരുന്ന ഡ്യൂഡ് ഇന്ന് തമിഴ്‌നാട്ടിലെ ഒരു ഹോട്ടലിലെ അടിമ കുക്കാണ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നതും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതും വിനായകന്റെ ഡ്യൂഡ് എന്ന കഥാപാത്രമാണ്. ഷാജി പാപ്പനായി ജയസൂര്യയും അറയ്ക്കൽ അബുവായി സൈജു കുറുപ്പും സർബത്ത് ഷമീറായി വിജയ് ബാബുവും ആദ്യ ഭാഗത്തിലെപോലെ തന്നെ രണ്ടാം ഭാഗത്തിലും ജീവിച്ചു. സണ്ണി വെയ്ന് കാര്യമായി ഒന്നും തന്നെ ചെയ്യാൻ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ഒരോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പാപ്പന്റെ മുൻ ഭാര്യ മേരിയും(ശ്രിന്ദ) ഡ്രൈവർ പൊന്നപ്പനും(അജു) കാണികളിൽ ചിരി പടർത്തി.
ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിൽ കോമഡി രംഗങ്ങൾ വളരെ കുറവായിരുന്നു. തിരക്കഥയുടെ പോരായ്മയും കോമഡി രംഗങ്ങളുടെ കുറവും സിനിമയെ ആവറേജ് നിലവാരത്തിൽ പിടിച്ചു നിര്‍ത്തി. 35 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് ചിത്രം എത്രത്തോളം ആസ്വദിക്കാൻ കഴിയുമെന്ന് കണ്ടറിയണം .
🔰 മൊത്തത്തിൽ ആട് 2 🔰
അമിത പ്രതീക്ഷകളും ലോജിക്കും മാറ്റി നിര്‍ത്തി ചിത്രത്തെ സമീപിച്ചാൽ ഒരു ക്രിസ്മസ് എന്റെർടൈനർ കണ്ട തൃപിതീയിൽ തീയറ്റർ വിട്ടിറങ്ങാം. കോമഡി രംഗങ്ങളും പാപ്പനും ഡ്യൂഡുമാണ് ചിത്രത്തിന്റെ പ്രധാന മുതൽക്കൂട്ട്. കലാപരമായും കഥാപരമായും ആടിനേക്കാൾ മികച്ച ക്രിസ്തുമസ് ചിത്രങ്ങൾ വേറെയുണ്ടെങ്കിലും ആട് എഫക്റ്റിൽ അവയ്ക്കെല്ലാം പിന്നിലാണ് സ്ഥാനം. ജയസൂര്യയുടെ കരിയർ ബെസ്റ്റ് ഹിറ്റും ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും പണം വാരുന്നതും ആട് തന്നെ ആയിരിക്കും. എന്നിരുന്നാലും ഒരു ആവറേജ് ചിത്രം എന്നതിന് മുകളിലേക്ക് ആട് 2 നെ പ്രധിഷ്ഠിക്കുവാൻ ഒരിക്കലും കഴിയില്ല...
#sagarbeslinabraham
No comments:
Post a Comment