Saturday, 8 July 2017

TIYAN Movie Review

ആത്മീയജ്ഞാനത്തിന്റെ, ബോധത്തിന്റെ മേല്പടിയാൻ... "ടിയാൻ"

അൽപ്പമെങ്കിലും ആത്മീയജ്ഞാനവും ബോധവും ഉള്ളവർ കാണേണ്ട ചിത്രം. അല്ലാത്തവർക്ക് രണ്ടാം പകുതിയിൽ കല്ലുകടി തോന്നുന്നത് സ്വാഭാവികം മാത്രം...
മനോഹരമായ ഫ്രെയിമുകൾ കൊണ്ടും ഇതുവരെ മലയാള സിനിമ കണ്ടു ശീലിച്ച കഥാ, ആഖ്യാന രീതികളിൽ നിന്നും മലയാള സിനിമയെ "ഗുരു" വിന് ശേഷം കൈപിടിച്ച് ഉയര്‍ത്തിയ ചിത്രം....
പ്രവചനങ്ങൾക്കും അതീതമായ ഈ ചിത്രം, പല രീതിയിൽ നിർവചിക്കാവുന്ന അർത്ഥതലങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്നു

പണ്ഡിതനും ബ്രഹ്മണനും ആയ പട്ടാഭിരാമഗിരി തന്റെ പൂർവികസ്വത്ത് കയ്യേറാൻ ശ്രമിക്കുന്ന ആൾദൈവത്തോട് നടത്തുന്ന ചെറുത്തു നിൽപ്പിന്റെ കഥയാണ് ടിയാൻ പറയുന്നത്. ഈ ചെറുത്ത് നിൽപ്പിനിടയിൽ പട്ടാഭിരാമഗിരി ഒറ്റപ്പെടുമ്പോൾ ജ്ഞാനോദയവും പോരാടുന്നുള്ള ഊർജവും നൽകി അമാനുഷിക ശക്തിയുള്ള അസ്‌ലൻ മുഹമ്മദ് എന്ന വ്യക്തിയുടെ കടന്നുരവോടെ ചിത്രം അതിന്റെ ലക്ഷ്യത്തിലേക്കെത്തുന്നു..
അസ്‌ലൻ മുഹമ്മദ് ആര്, എന്തിന് പട്ടാഭിരാമഗിരിയെ സഹായിക്കാനയാൾ ഒരുങ്ങുന്നു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലോട്ട് വയ്ക്കുന്നത്...


മനുഷ്യനും ദൈവവും ഒന്നാണ് എന്ന തിരിച്ചറിവ് പട്ടാഭിരാമന്റെ ജീവിതത്തിലേക്കും ഒരു ജനതയുടെ മനസ്സിലേക്കും ചിത്രം പടർത്തുന്നു...
തന്റെ കരിയറിലെ മിന്നുന്ന പ്രകടനം ഇന്ദ്രജിത് സുകുമാരൻ കാഴ്ചവെച്ചപ്പോൾ അള്ളാഹുവിന്റെ കൈ ഉള്ള അസ്‌ലൻ മുഹമ്മദിന്റെ പൂർവ ജീവിതവും, വർത്തമാന കാലത്ത് ആത്മീയ വരങ്ങൾ ലഭിച്ച ജ്ഞാനിയായും പ്രിഥ്വിരാജ് നമ്മളെ വിസ്മയിപ്പിക്കുന്നു...
മലപോലെയുള്ള ആശയങ്ങൾ സാധാരണക്കാരന് പോലും മനസ്സിലാകുന്ന രീതിയിലുള്ള മുരളി ഗോപിയുടെ എഴുത്തും പ്രശംസ അർഹിക്കുന്നതാണ്. മലയാള സിനിമയുടെ ഭാവി ഇദ്ദേഹത്തിന്റെ കൈയ്യിലും സുരക്ഷിതമാണ്. 1550 മുതൽ സ്വച്ഛ് ഭാരതും ഗോമാതാവും ഗോമാംസവും വരെ ചിത്രത്തിന് പ്രമേയമാകുന്നു. ചിത്രത്തിലെ സംഭാഷണങ്ങൾ എടുത്ത് പറയേണ്ടതാണ്...

ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തെ പുച്ഛിച്ചവർക്കുള്ള ഇടിവെട്ട് മറുപടിയാണ് ഈ ചിത്രം....
മികച്ച ഒരു ആവിഷ്കാരം നൽകിയ സംവിധായകൻ ജിയെൻ കൃഷ്ണകുമാറും വളരെ അതികം പ്രശംസ അർഹിക്കുന്നു. കേരളത്തിന് പുറത്തും ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ് ടിയാൻ...
തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട മികച്ച ചിത്രം
My Rating : 4.5/5
#sagarbeslinabraham

No comments:

Post a Comment