Saturday 22 July 2017
Monday 17 July 2017
SUNDAY HOLIDAY - Movie Review
ആസിഫ് അലി എന്ന താരത്തിൽ നിന്നും ആസിഫ് അലി എന്ന നടനിലേക്കുള്ള വളര്‍ച്ചയുടെ നേർസാക്ഷ്യമാണ് സൺഡേ ഹോളീഡേ എന്ന ചിത്രം
അവരുടെ രാവുകളിലെ തന്റെ ഒറ്റയാൾ പ്രകടനത്തിലൂടെ നമ്മെ വിസ്മയിപ്പിച്ചതിന് ശേഷം ആസിഫ് കഥയ്ക്കും അഭിനയത്തിനും പ്രാധാന്യം നല്കി തെരഞ്ഞെടുത്ത ചിത്രമാണ് സൺഡേ ഹോളീഡേ. ബൈസിക്കിൾ തീവ്സ്ന് ശേഷം ജിസ് ജോയി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആസിഫ് അലി, അപർണ ബാലമുരളി, സിദ്ദിഖ്, ശ്രിനിവാസൻ, ആശാ ശരത്, ലളിതാമ്മ, ലാൽ ജോസ്, അലൻസിയർ, ധർമജൻ, സുധീർ കരമന തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്
.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർക്ക് ബോറഡിക്കാതെ രസകരമായി ആസ്വദിക്കാൻ കഴിയുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് സൺഡേ ഹോളീഡേ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രശസ്ത സംവിധായകനായ ഡേവിസ് (ലാൽജോസ്) ആശുപത്രിയിലാകുന്നു. അവിടേക്ക് തന്റെ തിരക്കഥയുമായ് കഥപറയുവാൻ വരുന്ന കോളേജ് പ്രൊഫസറായ, ശ്രീനിവാസൻ എത്തുന്നതോടെ സിനിമയ്ക്ക് ജീവൻ വയ്ക്കുന്നു. ശ്രീനിവാസൻ പറയുന്ന കഥയിലെ നായക കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്.
സംവിധായകൻ ജിസ് ജോയി ഇവിടെ കുറെക്കാലം കാണുമെന്ന് ആടിവരയിടുന്ന ചിത്രം. അദ്ദേഹത്തിന്റെ സംവിധാന പാടവം എടുത്തു പറയേണ്ട ഒന്നാണ്.
ഫീൽ ഗുഡ് ഘടകങ്ങളും ഇമോഷൻസും നല്ല രീതിയിൽ ചേർക്കപ്പെട്ടിട്ടുണ്ട് ചിത്രത്തിൽ. പശ്ചാത്തല സംഗീതവും കൊള്ളാം. ഛായാഗ്രഹണം നന്നായിട്ടുണ്ട്.
ഫീൽ ഗുഡ് ഘടകങ്ങളും ഇമോഷൻസും നല്ല രീതിയിൽ ചേർക്കപ്പെട്ടിട്ടുണ്ട് ചിത്രത്തിൽ. പശ്ചാത്തല സംഗീതവും കൊള്ളാം. ഛായാഗ്രഹണം നന്നായിട്ടുണ്ട്.
പ്രണയനൈരാശ്യത്തെ തുടര്‍ന്ന് നാട്ടിൽ നിന്നും എറണാകുളത്തേക്ക് ഒരു ജോലിക്കായിമാറി താമസിക്കുന്ന ആസിഫ് തന്റെ ജീവിതം അവിടെ വീണ്ടും തുടങ്ങുകയാണ്. റൂം മേറ്റ്സായി സിദ്ദിഖും ധർമജനുമെല്ലാം മികച്ച പ്രകടനം നടത്തി. സിദ്ദീഖിന്റെ കാര്യം എടുത്ത് പറയേണ്ടതാണ്. കാരണം ഈ പഠനത്തിലും നമ്മളെ കരയിപ്പിച്ച് കളയും പഹയൻ. ലളിതാമ്മയും സുധീർ കരമനയും അവരുടെ റോളുകൾ ഭംഗിയാക്കി
എടുത്ത് പറയേണ്ട മറ്റൊരു താരം അപർണയാണ്. മഹേഷിന്റെ ജിംസിക്ക് ശേഷം പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്ന റോളുമായാണ് താരം തിരിച്ചെത്തിയിരിക്കുന്നത്. 100 % ഭംഗിയായി അപർണ കഥാപാത്രത്തെ അവതരിപ്പിച്ചു. ക്യൂട്ട് ലുക്കിലാണ് ഈ ചിത്രത്തിൽ അപർണയുടെ വരവ്. അപർണ ബാലമുരളി മലയാള സിനിമയിലെ മുൻനിരയിൽ തന്നെയുണ്ടാകുമെന്ന് ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ഉറപ്പിച്ചു പറയാം.

ആസിഫിന്റെ കരിയറിലെ മികച്ച റോളുകളിൽ ഒന്നാണ് ഇത്. ഈ വര്‍ഷത്തെ ബോക്സ് ഓഫീസ് വിജയങ്ങളുടെ കണക്കെടുപ്പിൽ ആസിഫ് മുൻനിരയിൽ തന്നെയുണ്ട്. ക്ളൈമാക്സ് ട്വിസ്റ്റും എടുത്തു പറയേണ്ട ഒന്നാണ്. ആസിഫ് അലിയുടെ കഴിഞ്ഞ ദിവസങ്ങളിലെ പരാമര്‍ശത്തിന്റെ പേരിൽ പടം കൂവി തോൽപ്പിക്കാൻ കയറിയവര്‍ വരെ കൈയ്യടിച്ച് ഇറങ്ങി പോകുന്ന രീതിയിലുള്ള മികച്ച ഒരു ഫീൽ ഗുഡ് മൂവിയാണ് സൺഡേ ഹോളീഡേ.
MOVIE RATING : 3.5/10
writer : sagar beslin abraham
Sunday 16 July 2017
നിന്റെ അമ്മയെയോ ഭാര്യയേയോ ദിലീപ് റേപ്പ് ചെയ്തോ...? ഏഷ്യാനെറ്റ് ന്യൂസ് റീഡർ വിനുവിനെ പരസ്യമായി തെറിവിളിച്ച് സീരിയൽ സിനിമ താരം അനിതാ നായർ
നിന്റെ അമ്മയെയോ ഭാര്യയേയോ ദിലീപ് റേപ്പ് ചെയ്തോ...? ഏഷ്യാനെറ്റ് ന്യൂസ് റീഡർ വിനുവിനെ പരസ്യമായി തെറിവിളിച്ച് സീരിയൽ സിനിമ താരം അനിതാ നായർ
WATCH VIDEO
Friday 14 July 2017
VIP 2 MAKING VIDEO #2
WATCH VIP 2 MAKING VIDEO #2
*ing : Dhanush, Amala Paul, Kajol, Samudrakkani Etc.
*ing : Dhanush, Amala Paul, Kajol, Samudrakkani Etc.
Monday 10 July 2017
ദിലീപ് നായികയുടെ മുറിയിൽ ഒളിഞ്ഞു നോക്കി. ദിലീപിനെതിരെ ഞെട്ടിക്കുവെളിപ്പെടുത്തത്തലുമായ് തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്
ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തത്തലുമായ് തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത അദ്ദേഹം പുറത്ത് വിട്ടത്. പഞ്ചപാണ്ഡവർ, പടനായകൻ മുതലായ സിനിമകളുടെ തിരക്കഥാകൃത്ത് ആണ് അദ്ദേഹം.
പോസ്റ്റ് വായിക്കാം 👇
പ്രിയപ്പെട്ട ദിലിപ്, നിന്നെ 1996 സെപ്ററംബർ 3 വരെ ഞാൻ ഗോപാലക്യഷ്ണൻ എന്നാണ് വിളിച്ചിരുന്നത്.പ്രക്യതിയേയും മനുഷ്യനേയും ഒരു പോലെ സ്നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അർഹനല്ലെന്ന് ആ രാത്രിയിലെ നിന്നില്‍ ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോദ്ധ്യപ്പെടുത്തി.ഓർമ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലിൽ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില്‍ അർമാതിച്ചിരുന്നപ്പപ്പോള് മണിക്കൂറുകളോളം നിന്റെ മുന്നില്‍ എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹ്യദയം കൊണ്ട് ബ്രാഹ്മിണനായ ഈ ഭിക്ഷുവിനെ.?അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില്‍ ഞാൻ കുറിച്ചിട്ടിരുന്നു.നിന്റെ അദ്ധ്യായം കഴിഞ്ഞൂ,,നീ എന്ന എഴുത്തുകാരൻ ഇവിടെ മരിച്ചു.ശേഷ ക്രിയകള്‍ ചെയ്യുവാൻ കല്പ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാൻ.എന്റെ ഊഴമാണ് ഇനി.മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലർച്ചയാണ് ഞാൻ അപ്പോള്‍ കേട്ടത്.അശ്വതമാ ഹത കുഞ്ചരഹാ.നീണ്ട 20വർഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാൻ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാൻ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ.ദുര്യോധന വംശിതനായ ഞാൻ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല.പക്ഷേ ശകുനിയായ നിനക്കതറിയാം.ഇന്ന് എന്റെ ഊഴമാണ്.ജനം അതറിയട്ടെ.സല്ലാപം ഷൂട്ടിംഗ് കഴിഞ്ഞ് നില്ക്കുന്ന കാലം.നീ അന്ന് മലയാള സിനിമയില്‍ ആരുമല്ല.എന്റെ പടനായകൻ എന്ന സിനിമയില്‍ ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാൻ പ്ളാൻ ചെയ്യുന്നു.നിർമ്മാതാക്കള്‍ക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല,പക്ഷേ നിന്നെ വേണ്ടായെന്നവർ തീർത്തു പറഞ്ഞു.അവരുടെ കൈയ്യും കാലും പിടിച്ച് നിന്നിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരൻ നിർമ്മാതാവിനെ നിർബ്വന്ധിച്ചു സമ്മതിപ്പിച്ചു.ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള് രാത്രിയില്‍ നമ്മള് ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിന്റെ ടെറസ്സില്‍ ഞാൻ പുകവലിക്കുവാനായി വന്നപ്പോള്‍ ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിത്തെറിക്കുകയായിരുന്നു.പരിചയമില്ലാത്ത ഏതോ ഒരുവൻ തല കിഴായി നിൽക്കുന്ന നിന്റെ കാലിൽ പിടിച്ചിരിക്കുന്നു.അവന്റെ കൈയ്യൊന്നു തെറ്റിയാല്‍ നീ ഇന്ന് ഈ ഭൂമിയില്‍ ഓർമ്മകള്‍ മാത്രമായേനെ.ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.അന്ന് ഞാൻ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല,നിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഞാൻ നിന്നെ ശകാരിച്ചത്.നിർഭാഗ്യവശാല്‍ മറ്റ് പലരും അത് കണ്ടിരുന്നു.ഈ വാർത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വർദ്ധിച്ചു.ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയകുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീർത്ത് ഒരു മാദ്ധ്യമ പ്രവർത്തക സഹായിയെ തിരുത്തല്‍ വാദിയായി പത്മനാഭന്റെ മണ്ണില്‍ പിറന്ന ഒരു സഹ സംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വൊട്ടേഷൻ ഏല്പ്പ്പിച്ചു.അവൻ അച്ചടി ഭാഷയില്‍ എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനില്‍ നിന്നും വീണു ഭൗതീക ശരീരമായി അവൻ മാറി.സഹ സംവിധായകൻ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില്‍ അലയുന്നു.വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്.ഇപ്പോള്‍ ഈ വാർത്ത കേട്ടപ്പോള്‍ ഞാൻ സന്തോഷിച്ചില്ല .കാരണം ഞാൻ നിന്നെപ്പോലെ ്ഒരു ചെറ്റയെല്ലെടാ...സുഹ്യത്തുക്കളെ,ഇവൻ എനിക്കും മറ്റ് പല സഹ പ്രഹർത്തകർക്കും നല്കിയ സ്വർണ്ണ പാര നിങ്ങള്‍ കേള്‍ക്കാൻ തയ്യാറാണെങ്കില്‍ പങ്ക് വെക്കാൻ ഞാനും തയ്യാറാണ്...റഫീക് സീലാട്ട്,,,,

ദിലീപ് പറഞ്ഞ നുണകൾ കാണാം
മനോരമ ഓൺലൈനിന് ദിലീപ് കൊടുത്ത ഇന്റര്‍വ്യൂ കാണാം.
നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദിലീപ് പറഞ്ഞ നുണപ്രചാരണം പൊളിച്ചടുക്കി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു..
മഞ്ജു വാരിയറുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ചും കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ദിലീപ് സംസാരിക്കുന്നു.
Malayalam superstar Dileep's freewheeling chat with Manoramaonline on life with Manju Warrier, wedding with Kavya Madhavan, on being a target in actress harassment case, and more
CREDITS : MANORAMA ONLINE

Sunday 9 July 2017
RANG DE BASANTI
രംഗ് ദേ ബസന്തി
---------------------------
11 കൊല്ലം കഴിഞ്ഞിട്ടും ഈ സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ ഈ പോസ്റ്റ് വായിക്കരുത്. എ.കെ.എസ് എന്നൊരു ബോക്സ് ഓഫീസ് ബോംബിനു ശേഷം രാകേഷ് ഓംപ്രകാശ് മെഹ്റ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ. ആമിർ ഖാൻ, സിദ്ധാർത്ഥ്, മാധവൻ, അനുപം ഖേര്‍, ഓം പൂരി, അതുൽ കുൽക്കർണി, കുണാൽ അങ്ങിനെ ഒരു വലിയ താരനിര അണിനിരന്ന സിനിമ, കുണാലിന്റെ ഫസ്റ്റ് സിനിമ ഇതാണോ എന്നും സംശയമുണ്ട്. ബോക്സ് ഓഫീസിലും നിരൂപകര്‍ക്ക് ഇടയിലും തകര്‍ത്തോടിയ സിനിമയുമായിരുന്നു രംഗ് ദേ ബസന്തി.
ബ്രിട്ടീഷ് സംവിധായകയായ സൂ മക്കിൻലി തന്റെ മുത്തച്ഛന്റെ ഡയറി വായിക്കുന്നു. പുള്ളികാരന് ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ജയിലറായിരുന്നു. ഇന്ത്യയില്‍ വിപ്ലവത്തിന്റെ വിത്തുകള്‍ പാകിയ ആസാദ്, ഭഗത് സിങ്ങ്, രാജ്ഗുരു, രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുള്ള ഖാൻ എന്നിവരെക്കുറിച്ച് ഡയറിയിൽ നിന്ന് വായിച്ചറിയുന്ന മക്കിൻലി അവരെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ തീരുമാനിക്കുന്നു. അതിനു വേണ്ടി ഇന്ത്യയിലെത്തുന്ന മക്കിൻലി അവളുടെ സുഹൃത്ത് സോണിയയേയും സോണിയയുടെ കൂട്ടുകാരായ ദൽജീത്, കരൻ സിൻഘാനിയ, അസ്ലം, സുഖി എന്നിവരെയും കാണുന്നു. ഇവരെല്ലാം ഡോക്യുമെന്ററിയിൽ അഭിനയിക്കാന്‍ ഒക്കെ പറയുന്നു. അസ്ലാമിനോട് ഉടക്കുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയപ്രവർത്തകനായ ലക്ഷ്മൺ പാണ്ഡേയും ഇവരുടെ കൂടെ ചേരുന്നു. എന്നാലും ലക്ഷമണ് ഒരു രണ്ടു പന്തി എന്ന രീതിയില്‍ തന്നെ ഇവര്‍ക്ക് ഇടയില്‍ നില്ക്കുന്നു. ഇതിനിടയ്ക്ക് ഇവരുടെ മറ്റൊരു സുഹുര്‍ത്ത് അജയ് കടന്നു വരുന്നു. അജയ് ഇന്ത്യന്‍ എയര്‍ഫോര്‍സ് ഉധ്യോഗസ്ഥന്‍ ആണ്. അജയ് സോണിയയെ പ്രപ്പോസ് ചെയ്തു വിവാഹത്തിന് സമ്മതം വാങ്ങുന്നു.
WATCH RANG DE BASANTI TRAILER.
കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്ത് ആയി പോവുമ്പോള്‍ അജയ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നു. എന്നാല്‍ തങ്ങളുടെ അഴിമതി മറച്ചു വയ്ക്കാന്‍ വേണ്ടി കുറ്റം അജയിയുടെ തലയില്‍ ചാര്‍ത്തി വേണ്ടപ്പെട്ടവര്‍ കൈ കഴുകുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ അജയിയുടെ കൂട്ടുകാര്‍ മനസിലാക്കുന്നു. മാത്രമല്ല തങ്ങളുടെ കൂട്ടത്തില്‍ ഉള്ള കരണിന്റെ അച്ഛനും ഈ അഴിമതിയില്‍ പങ്കുണ്ട് എന്ന് ഇവര്‍ അറിയുന്നു. സമാധാനപരമായ സമരം പോലീസിനെ വിട്ടു അടിച്ചു ഒതുക്കുന്നു. പോലീസ് അടിച്ചമര്‍ത്തല്‍ അജയിയുടെ അമ്മയെ കോമയില്‍ ആക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്ത്തകന് ആയ ലക്ഷ്മൺ പാണ്ഡേ തങ്ങളുടെ നേതാക്കളുടെ സഹായം തേടുന്നു. എന്നാല്‍ അഴിമതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും പങ്കുള്ള നേതാക്കള്‍ കൈ മലര്‍ത്തുന്നു. ലക്ഷ്മണിന്റെ ഉള്ളിലെ തീവ്ര ഹിന്ദു അവിടെ മരിക്കുന്നു. അതോടു കൂടി തങ്ങള്‍ തന്നെയാണ് അഭിനവ ഭഗത് സിങ്ങും രാജ്ഗുരുവും ആസാദും എല്ലാം എന്ന് തിരിച്ചറിഞ്ഞ ദല്‍ജീത്തും സംഘവും രണ്ടാം വിപ്ലവത്തിന് തയ്യാറാവുന്നു.
ഭഗത് സിംഗും കൂട്ടാളികളും സാണ്ടേഴ്സിനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയിൽ ദൽജീതും കൂട്ടുകാരും പ്രതിരോധമന്ത്രിയെ തീര്‍ക്കുന്നു. കരൺ തന്റെ പിതാവിനെയും വെടിവെച്ചുകൊല്ലുന്നു. പ്രതിരോധമന്ത്രിയെ കൊന്നത് തീവ്രവാദികളാണെന്ന് കരുതുന്ന മാധ്യമങ്ങൾ അയാളെ രക്തസാക്ഷിയായി ഉയർത്തിക്കാട്ടുന്നു. സമൂഹത്തില്‍ നിന്ന് ഒരു കള പറിച്ചു കളഞ്ഞിട്ടും ആ കളയുടെ ഇല്ലാത്ത മാഹാത്മ്യം പാടി പുകഴ്ത്തുന്ന ചീപ്പ് പോളിട്ക്സ് ആണ് പിന്നീട് നടക്കുന്നത്. ഒരു ഫ്രോഡിനെ മഹാനാക്കുന്ന ചീപ്പ് മീഡിയ പോളിടിക്സിനെതിരെ തിരിയുന്ന ഇവര്‍ ജനങ്ങളെ സത്യം അറിയിക്കാനായി ആകാശവാണി നിലയം പിടിച്ചെടുക്കുന്നു. കരൺ റേഡിയോയിലൂടെ കുറ്റസമ്മതം നടത്തി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്നു. ജനങ്ങൾ അവരുടെ കൃത്യത്തെ അനുകൂലിക്കുന്നുവെങ്കിലും സർക്കാർ നിലയത്തിലേക്ക് കമാൻഡോ സംഘത്തെ അയച്ച് എല്ലാവരെയും കൊലപ്പെടുത്തുന്നു. മരിക്കുന്നതിനു മുന്നേ ദല്‍ജീത്ത് കരണിനോട് തനിക്ക് സൂ മക്കിൻലിയോടുള്ള പ്രണയം വെളിപ്പെടുത്തുന്നു. എല്ലാവരും ഒന്നിനൊന്നു തകര്‍ത്തുകളഞ്ഞ ഈ സിനിമയില്‍ ക്ലൈമാക്സില്‍ സിദ്ധാർത്ഥ് ആമീറിനെ ഒന്ന് സൈഡ് ആക്കിയോ എന്നും സംശയമുണ്ട്.
രംഗ് ദേ ബസന്തി ഓള് ടൈം ഫേവറിറ്റ്.
SAGAR BESLIN ABRAHAM
SAGAR BESLIN ABRAHAM
YOU WANT TO DOWNLOAD THIS MOVIE
Saturday 8 July 2017
AYAL SASI Movie Review
*അയാൾ ശശി ഗംഭീരം*
ചെറിയ ചിത്രങ്ങൾ വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ തീയേറ്ററുകളിലെത്തുകയും അവ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വലിയ വിജയങ്ങളുമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വമ്പൻ താര സാന്നിധ്യമോ വലിയ ബജറ്റോ ഒന്നുമല്ല സിനിമകളെ പ്രേക്ഷക പ്രിയമാക്കുന്നതു. അതിലെ കഥയും, കഥയിലെ പുതുമയും, അതിൽ നിറഞ്ഞിട്ടുള്ള പ്രേക്ഷകരുമായി സംവദിക്കുന്ന അതിന്റെ ആത്മാവുമാണ്. കഴിഞ്ഞ വർഷം മഹേഷിന്റെ പ്രതികാരവും അനുരാഗ കരിക്കിൻ വെള്ളവും ഹാപ്പി വെഡിങ്ങും നമ്മൾ കണ്ടു..ഈ വർഷം അങ്കമാലി ഡയറീസും രക്ഷാധികാരി ബൈജുവും ഇപ്പോൾ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രങ്ങളുമൊക്കെ നേടിയ അല്ലെങ്കിൽ നേടി കൊണ്ടിരിക്കുന്ന പ്രേക്ഷക പിന്തുണയും നമ്മൾ കണ്ടു കഴിഞ്ഞു. ഈ കൂട്ടത്തിലേക്ക് ചേർത്ത് വെക്കാവുന്ന ഒരു ചിത്രമായി മാറി കഴിഞ്ഞു സജിൻ ബാബു സംവിധാനം ചെയ്ത അയാൾ ശശി എന്ന കൊച്ചു വലിയ ചിത്രം.
ജൂലൈ ഏഴിന് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം പറയുന്നത് ശശി എന്ന കഥാപാത്രത്തിലൂടെ നമ്മളോരോരുത്തരുടേയും ജീവിതകഥ തന്നെയാണ്. ശ്രീനിവാസനാണ് ശശി എന്ന കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. അസ്തമയം വരെ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം അയാൾ ശശി എന്ന ഈ ചിതവുമായി എത്തുമ്പോൾ സജിൻ ബാബു സ്വീകരിച്ചത് ആക്ഷേപ ഹാസ്യത്തിന്റെ ഫോർമാറ്റാണ്. ആക്ഷേപ ഹാസ്യത്തിലൂടെ നമ്മുടെ ഇന്നത്തെ നഗര കേന്ദ്രീകൃതമായ ജീവിത രീതികളെയും സാഹചര്യങ്ങളെയും പെരുമാറ്റങ്ങളെയുമെല്ലാം സജിൻ ബാബു ശശി എന്ന തന്റെ നായകൻറെ കഥയിലൂടെ വരച്ചിടുന്നു.
വളരെയധികം വിശ്വസനീയമായ കഥ സന്ദർഭങ്ങളൊരുക്കി പ്രേക്ഷകരുടെ മനസ്സുകളുമായി ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും ബന്ധിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഒരു രചയിതാവ് എന്ന രീതിയിലും സംവിധായകനെന്ന നിലയിലും സജിൻ ബാബുവിന്റെ വിജയം.
ശശി നമ്പൂതിരി ഒരു പെയിന്റിംഗ് ആർട്ടിസ്റ് ആണ്. തന്റെ പെയിന്റിങ്ങുകൾ വിറ്റു ജീവിക്കുന്ന അയാൾക്ക് എപ്പോഴും സമൂഹത്തിന്റെ ശ്രദ്ധ തന്നിലേക്ക് തിരിക്കണമെന്നാഗ്രഹമുണ്ട്. അതിനായി ശശി ഏതു വഴിയും സ്വീകരിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ ഒരു ഹൈ ടെക്ക് ശവപ്പെട്ടിയെ കുറിച്ച് ശശി അറിയാനിടവരികയും അങ്ങനെയൊരെണ്ണം നാട്ടിലെത്തിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്യുന്നു. തുടർന്ന് ശശിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
വളരെ റിയലിസ്റ്റിക്കായി ഈ ചിത്രമൊരുക്കാൻ സജിൻ ബാബുവിന് കഴിഞ്ഞിട്ടുണ്ട്. ഒരു സ്പൂഫ് പോലെയാകാതെ എല്ലാത്തരം പ്രേക്ഷകനെയും രസിപ്പിക്കാനുതകുന്ന, എന്നാൽ അതിനു വേണ്ടി വിട്ടു വീഴ്ചകൾക്ക് വിധേയമാകാതെ താൻ പറയുദ്ദേശിച്ചതു വളരെ സത്യസന്ധമായി പറയാൻ കഴിഞ്ഞു എന്നതാണ് ഈ സംവിധായകന്റെ മികവ്. പ്രശസ്തിക്കും മറ്റുള്ളവരുടെ ശ്രദ്ധ നേടാനും വേണ്ടി നമ്മുടെ ഇന്നത്തെ ആധുനിക ലോകത്തിൽ മനുഷ്യർ കാട്ടി കൂട്ടുന്ന കാര്യങ്ങളെയും സോഷ്യൽ മീഡിയ ഉപയോഗിച്ച് നടത്തുന്ന പബ്ലിസിറ്റി സർക്കസുകളെയും സർകാസ്റ്റിക് ആയ രീതിയിൽ സമീപിച്ചിട്ടുണ്ട് സംവിധായകൻ. ശശി എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലെ പല പൊള്ളത്തരത്തെയും ഹിപ്പോക്രസിയെയും സംവിധായകൻ വളരെ രസകരമായി പൊളിച്ചടുക്കിയിട്ടുണ്ട്. പ്രേത്യേകിച്ചും മതങ്ങളുടെ പേരിൽ നടക്കുന്ന പൊള്ളയായ കാര്യങ്ങളെ നല്ല രീതിയിൽ തന്നെ ഹാസ്യവൽക്കരിച്ചിട്ടുണ്ട് സജിൻ ബാബു ഈ ചിത്രത്തിലൂടെ.
ശശിയായി ശ്രീനിവാസൻ നടത്തിയ മികച്ച പ്രകടനമാണ് ചിത്രത്തിനെ മറ്റൊരു സവിശേഷത. തന്റെ സ്വതസിദ്ധമായ സംഭാഷണ ശൈലിയും ശരീര ഭാഷയും ഇത്ര മികച്ച രീതിയിൽ ശ്രീനിവാസൻ അടുത്ത കാലത്തെങ്ങും ഒരു കഥാപാത്രത്തിനായി ഉപയോഗിച്ച് കണ്ടിട്ടില്ല. ഒരുപക്ഷെ ശ്രീനിവാസന്റെ ഓഫ്സ്ക്രീൻ വ്യക്തിതവുമായി കുറച്ചേറെ സാമ്യം തോന്നുന്ന ഒരു കഥാപാത്രമാണ് ശശി എന്ന് പറയാം. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച കൊച്ചു പ്രേമൻ, എസ് പി ശ്രീകുമാർ, രാജേഷ് ശർമ്മ , അനിൽ നായർ , ദിവ്യ ഗോപിനാഥ് എന്നിവരും തങ്ങളുടെ ഭാഗങ്ങൾ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ചു.
PAVITHRAM Movie Review
'PAVITHRAM'' MALAYALAM MOVIE REVIEW
സ്വന്തം അമ്മയുടെ ഗർഭ കാലം കണ്ട അപൂർവ്വം മക്കളിൽ ഒരാളാകും പവിത്രം എന്ന സിനിമയിലെ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി . തന്റെ 'അമ്മ ഗർഭം ധരിച്ചിരിക്കുകയാണെന്നു അറിഞ്ഞപ്പോൾ ഏറ്റവും അധികം സന്തോഷിച്ചതും ഉണ്ണിയാണ് . ഒരു കുല പച്ചമാങ്ങ യാണ് ഉണ്ണി മാവീന്നു പറിച്ചു അമ്മക്ക് കൊണ്ട് കൊടുത്തത്. ഭീമനായിരുന്നെങ്കിൽ ഒരു മരം തന്നെ പിഴുതു അമ്മക്ക് തരുമായിരുന്നു എന്ന് ഉണ്ണി പറഞ്ഞു . ഒരു പെൺ കുഞ്ഞു കൂടി വേണമെന്ന് ഈശ്വരപിള്ളയുടെയും ദേവകിയമ്മയുടെയും ആഗ്രഹമായിരുന്നു. പക്ഷെ ഈശ്വരകടാക്ഷം അല്പം വൈകിയാണ് അവരിലെത്തിയത്. മൂത്ത മകന്റെ വിവാഹം കഴിഞ്ഞു ഏറെ കാലമായി കുഞ്ഞുങ്ങൾ ഒന്നും ഉണ്ടാവാതിരുന്നതും അവര്‍ക്ക് ഈയൊരു സന്തോഷത്തോടൊപ്പം ചെറിയ വ്യസനവും ഉണ്ടാക്കിയിരുന്നു.ധാരാളം രസകരമായ അഭിയായ മുഹൂര്‍ത്തങ്ങള്‍ ഉള്ള ചിത്രമായിരുന്നു പവിത്രം. അതില്‍ ഒന്നാണ് ഈശ്വര പിള്ളയുടെ മൂത്ത മകന് ആയി ശ്രീനിവാസന് ചെയ്ത ഡോക്ടര്‍ രാമൃഷ്ണന് എന്ന കഥാപാത്രം അമ്മ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നറിഞ്ഞ് വീട്ടില്‍ എത്തുന്ന രംഗങ്ങള്‍ . മകനെ കണ്ടയുടന്‍ ചെയ്ത തിലകന്റെ കഥാപാത്രം ചെറിയ ചമ്മലോടു കൂടി പുറത്തേക്കു പോകുന്നതും അമ്മ മകന്റെ മുമ്പില്‍ ചെറിയ നാണത്തോടെ നില്ക്കുന്നതുമായ രംഗങ്ങള്‍.

ശ്രീരാഗം പോലെ മനോഹരിയായിരുന്നു മീര ...ശോഭന ചെയ്ത കഥാപാത്രമായിരുന്നു മീര..ഉണ്ണിയുമായി പ്രണയത്തിലാണവൾ. അതുപോലെ തന്നെ പ്രണയിക്കുകയാണ് ഈശ്വരപിള്ളയും ദേവകിയമ്മയും. വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട് ഇവരുടെ പ്രണയം ശ്രീ രാഗമോ തേടുന്നു നീയീ വീണതൻ പോൻ തന്ത്രിയിൽ എന്ന ഗാനത്തിലൂടെ. പക്കാല നിലബടി എന്ന ഖരഹരപ്രിയയിലെ പ്രശസ്തമായ ത്യാഗരാജ കൃതി ബേസ് ചെയ്തു ശരത് കമ്പോസ് ചെയ്ത ഗാനമാണിത്. ഖരഹരപ്രിയയിൽ കൈശികി നിഷാദം ആണ്. പക്ഷെ ചില ഭാഗങ്ങളിൽ കാകളി നിഷാദം ഉപയോഗിച്ചിട്ടുണ്ടെന്നു ശരത് പറയുന്നു.
വാലിന്മേൽ പൂവും എന്ന ഗാന ചിത്രീകരണത്തിലൂടെയാണ് ശ്രീവിദ്യ ചെയ്ത കഥാപാത്രത്തിന്റെ ഗര്‍ഭകാലം കാണിച്ചിരിക്കുന്നത്. ഇത്രയും മനോഹരമായ ഒരു ഗാനചിത്രീകരണം മുൻപ് കണ്ടിട്ടില്ല. പ്രകൃതിയോട് ഇത്ര അടുത്ത് ഇടപഴകുന്ന അപൂർവ്വം ഗാനരംഗങ്ങളിൽ ഒന്ന്. ചട്ടിയിലെ കരി എടുത്തു തിലകൻ മീശ കറുപ്പിക്കുന്നതും. ശ്രീവിദ്യ വിളക്കിലെ കരികൊണ്ടു കണ്ണെഴുതുന്നതും. തിലകനും നെടുമുടി വേണുവും പാടത്ത് നടക്കുമ്പോൾ കൊയ്ത്തുകാരി പെണ്ണുങ്ങൾ തിലകനെ നോക്കി കളിയാക്കി ചിരിക്കുന്നതും എല്ലാം വളരെ നർമ്മത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഗർഭിണിക്ക് പച്ചമാങ്ങ തിന്നാനുള്ള കൊതി മുതൽ സുഖ പ്രസവത്തിനു അവരെ ചെയ്യിപ്പിക്കുന്ന ചെറിയ വ്യായാമങ്ങൾ വരെ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു സംവിധായകൻ ഈ ഗാന രംഗത്തിൽ .
അമ്മയുടെ വയറിൽ കിടക്കുന്ന കുഞ്ഞിനെ ഒരു കുഞ്ഞരിപ്രാവിനോട് ഉപമിക്കുകയാണ് പ്രിയ കവി ശ്രീ ഓ എൻ വി. അമ്മത്തിരുവയർ ഉള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണി പ്രാവ് . കല്യാണി രാഗമായിരുന്നു ശരത് ഈ ഗാനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. എം ജി ശ്രീകുമാറിന്റെ മനോഹരാലാപനം ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ് .
പക്ഷെ ആ സന്തോഷം ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് ആയിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. പ്രസവത്തോടെ 'അമ്മ' മരിക്കുന്നു . ആകെ ദുഃഖം തളം കെട്ടി നിൽക്കുന്ന അവസ്ഥ . ശുഭപന്തുവരാളി രാഗമായിരുന്നു ആ ഒരു സിറ്റുവേഷന് വേണ്ടി ശ്രീ ശരത്ത് ഉപയോഗിച്ചത് ദാസേട്ടൻ പാടിയ പറയൂ നിന് ഹംസഗാനം എന്ന ഗാനം ..... ചിത്രത്തിൽ എന്ന പോലെ പ്രേക്ഷകരെയും വളരെയേറെ ദുഃഖത്തിൽ ആഴ്ത്തുന്നു ഈ ഗാനം.
കുറ്റബോധത്താൽ അച്ഛൻ നാടുവിട്ടു പോയി. കുഞ്ഞിനു ഒരിറ്റു മുലപ്പാൽ നൽകാൻ പുഞ്ചിരിച്ചേച്ചിക്ക് തോന്നി . ഉണ്ണിക്കു എന്ത് ചെയ്യണമെന്ന് അറിയില്ല. ഒരു ഭാഗത്തു സ്വന്തം അനുജത്തി . മറ്റൊരു ഭാഗത്തു മീരയോടൊപ്പം ഉള്ള കുടും ജീവിതം. കുഞ്ഞുങ്ങളില്ലതിരുന്ന മൂത്ത ജ്യേഷ്ടന് സ്വന്തം അനുജത്തിയെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ സ്വന്തം അനുജത്തിക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ചു ഉണ്ണി.
മീനാക്ഷി വളരുന്നു ആ വളർച്ച കാണിക്കുന്നത് ഒരു ഗാനരംഗത്തിലൂടെയാണ്. താളമയഞ്ഞു ഗാനമപൂർണ്ണം താരലയം പാടും രാഗധാര എന്ന ഗാനമാണ് ഈ സിറ്റുവേഷനില്‍ ചിത്രത്തില്‍ വരുന്നത്. രണ്ടു രാഗങ്ങള്‍ ആണ് ഇതിന്റെ സംഗീത സംവിധായകന് ശരത്ത് ഈ ഗാനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഗാനം തുടങ്ങുന്നത് ഒരു ശോക ഭാവത്തിലാണ്. അതിനു വേണ്ടി ദ്വിജാവന്തി എന്ന രാഗവും അനുപല്ലവിയിലും ചരണത്തിലും കാണപ്പെടുന്ന സന്തോഷത്തിനു മധ്യമാവതിയും സംഗീത സംവിധായകൻ ഉപയോഗിച്ചിരിക്കുന്നു.
ഉണ്ണി മീനാക്ഷിയെ ചേട്ടാ എന്ന് വിളിക്കാൻ പഠിപ്പിച്ചപ്പോൾ മീനാക്ഷിയുടെ നാവിലെ സരസ്വതി ചേട്ടഛാ എന്നു മാറ്റി വിളിപ്പിച്ചു. ചേട്ടച്ഛൻ അവളുടെ അച്ഛനും അമ്മയും ജ്യേഷ്ഠനും കളിക്കൂട്ടുകാരനും എല്ലാമായി. മീനാക്ഷി വളർന്നു .അവൾ വയസറിയിച്ചിരിക്കുകയാണ്. പെൺകുട്ടികൾ ഋതുമതിയാകുന്ന രംഗം ചിത്രീകരിച്ച അപൂർവ്വം സിനിമകളിൽ ഒന്നാകും പവിത്രം. പുഴയോരത്ത് മീനാക്ഷി ഇരിക്കുന്നതും പെട്ടന്ന് അടിവയറ്റിൽ ഉണ്ടാകുന്ന വേദനയും മുഖത്തെ ഭാവമാറ്റവും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ടി കെ രാജീവ് കുമാർ.
ഉപരിപഠനത്തിനായി ഗ്രാമീണതയിൽ നിന്നും നാഗരികതയിലൂടെയുള്ള കലാലയകാഴ്ചകൾ മീനാക്ഷിയുടെ മനസ്സിൽ പുതിയ വർണ്ണങ്ങൾ വാരിവിതറി.
പാരമ്പര്യമായ ദേഹണ്ഡപ്പണി കൈവിടാൻ ഉണ്ണി തയ്യാറായിരുന്നില്ല. പല സന്ദര്‍ഭങ്ങളിലും മീനാക്ഷിക്ക് ദേഹണ്ഡക്കാരനായ ഉണ്ണിയെ അംഗീകരിക്കാൻ വൈഷമ്യം ഉണ്ടായി. നാഗരികതയുടെ നാട്യംവും ജ്യേഷ്ഠനും ഭാര്യയും മീനാക്ഷിയെ തന്നിൽ നിന്ന് അകറ്റുമോ എന്ന് ഉണ്ണി നന്നായി ഭയപ്പെട്ടിരുന്നു .
ആ ഒരു ഭയം ഉണ്ണിയുടെ മനസ്സിനെ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചിരുന്നു. മറ്റൊരു സന്ദർഭത്തിൽ മീനാക്ഷിക്ക് ഉണ്ടാകുന്ന അപകടം ഉണ്ണിയുടെ മനസിന്റെ നിലയാകെ തെറ്റിച്ചു. അതറിഞ്ഞു മീനാക്ഷി ഓടിയെത്തിയപ്പോഴേക്കും സമയം അല്പം വൈകിയിരുന്നു. മീനാക്ഷിക്ക് തന്റെ ചേട്ടച്ഛനെ തിരികെ കിട്ടും എന്ന വിശ്വാസത്തോടെ മീനാക്ഷി തന്റെ ചേട്ടച്ഛനെ മാറോടു ചേർത്തു. പ്രേക്ഷകര്‍ ഈ ചിത്രത്തെയും.
സന്തോഷ് ശിവൻ എന്ന ഛായാഗ്രാഹകന്റെ കഴിവ് വേണ്ടുമോളം ഉപയോഗിച്ച ഒരു ചിത്രം കൂടിയായിരുന്നു പവിത്രം. ക്ഷണക്കത്ത് എന്ന രാജീവ് കുമാർ ചിത്രം മുതൽ അദ്ദേഹത്തിന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും സംഗീതം നിർവഹിച്ചത് ശരത്ത് ആയിരുന്നു. ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ശരത് തന്നെയായിരുന്നു നിര്‍വഹിച്ചത്. ഗാന സന്ദര്ഭത്തിനനുയോജ്യമായ ഒരു പിടി നല്ല ഗാനങ്ങള്‍ നല്കാന് ശരത് , ഓ എന്‍ വി എന്നിവര്‍ക്കായി .
അഞ്ഞൂറോളം വര്‍ഷം പഴക്കം ഉള്ള പിറവത്തെ പാഴൂരുള്ള പടുതോൾ എട്ടുകെട്ടു മനയാണ് ഈ സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നത്. മോഹൻ ലാൽ എന്ന പ്രതിഭയുടെ അസാധ്യമായ പ്രകടങ്ങൾ ഉള്ള ചിത്രം കൂടിയാണ് പവിത്രം . പ്രത്യേകിച്ച് ഈ ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗങ്ങൾ.
ചെറുതാണെങ്കിലും കെ പി എ സി ലളിത മനോഹരമാക്കിയ കഥാപാത്രമായിരുന്നു പുഞ്ചിരി. ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗങ്ങളിൽ നമ്മെ കണ്ണു നനയിപ്പിക്കുന്നു ഈ കഥാപാത്രം. വിന്ദുജാ മേനോന് ചെയ്ത മീനാക്ഷി എന്ന കഥാപാത്രം നമ്മുടെ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു. അധികം വേഷങ്ങള്‍ ഒന്നും അവര്‍ മലയാള സിനിമയില്‍ ചെയ്തിട്ടില്ല എങ്കിലും മലയാളികളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന കഥാപാത്രമായിരുന്നു മീനാക്ഷി.
പ്രശസ്തനായ ഒരു മനോരോഗ വിദഗ്ദന് ഒരിക്കല്‍ രാജീവ് കുമാറിനോട് ചോദിക്കുകയുണ്ടായി, മോഹന്‍ലാല്‍ ക്ലൈമാക്സ് രംഗങ്ങളില്‍ കാണിക്കുന്ന ഒരു തരം മാനസിക അസ്വാസ്ഥ്യം അഭിനയിച്ചു കാണിക്കുവാന്‍ വേണ്ടി അങ്ങനെ പെരുമാറുന്ന ഏതെങ്കിലും മനോരോഗിയെ സന്ദര്‍ശിച്ചിരുന്നോ അല്ലെങ്കില്‍ എന്തെങ്കിലും പഠനമോ മറ്റോ നടത്തിയിരുന്നോ എന്ന് . ഇല്ല എന്നായിരുന്നു രാജീവ് കുമാറിന്റെ മറുപടി. ആ കഥാപാത്രം അന്നേരം ചെയ്യുന്നപോലെയാണ് ജീവിതത്തിലും അത്തരം മാനസിക രോഗികള്‍ പെരുമാറുന്നത് എന്നു ഡോക്ടര്‍ പറയുന്നത് കേട്ട രാജീവ് കുമാര്‍ അത്ഭുത സ്തബ്ദന്‍ ആയി എന്നാണ് ശ്രീ രാജീവ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്
പി ബാലചന്ദ്രൻ എന്ന അസാമാന്യ പ്രതിഭയുടെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നുകൂടിയാണ് പവിത്രം. ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നതു ട്രിവാൻഡറും ലോഡ്ജ് എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്ത കോര എന്ന കഥാപാത്രത്തിലൂടെ ആയായിരിക്കും. കമ്മട്ടിപ്പാടം എന്ന അടുത്തിറങ്ങിയ ചിത്രത്തിലെ രചനയിലൂടെ അദ്ദേഹം ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് മലയാള സിനിമയില്‍ നടത്തിയിരിക്കുന്നത്. ഇനിയും പവിത്രമോ ഉള്ളടക്കമോ പോലുള്ള ചിത്രങ്ങളുമായി അദ്ദേഹം നമ്മെ വിസ്മയിപ്പിക്കട്ടെ.
TIYAN Movie Review
ആത്മീയജ്ഞാനത്തിന്റെ, ബോധത്തിന്റെ മേല്പടിയാൻ... "ടിയാൻ"
അൽപ്പമെങ്കിലും ആത്മീയജ്ഞാനവും ബോധവും ഉള്ളവർ കാണേണ്ട ചിത്രം. അല്ലാത്തവർക്ക് രണ്ടാം പകുതിയിൽ കല്ലുകടി തോന്നുന്നത് സ്വാഭാവികം മാത്രം...
മനോഹരമായ ഫ്രെയിമുകൾ കൊണ്ടും ഇതുവരെ മലയാള സിനിമ കണ്ടു ശീലിച്ച കഥാ, ആഖ്യാന രീതികളിൽ നിന്നും മലയാള സിനിമയെ "ഗുരു" വിന് ശേഷം കൈപിടിച്ച് ഉയര്‍ത്തിയ ചിത്രം....
പ്രവചനങ്ങൾക്കും അതീതമായ ഈ ചിത്രം, പല രീതിയിൽ നിർവചിക്കാവുന്ന അർത്ഥതലങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്നു
പണ്ഡിതനും ബ്രഹ്മണനും ആയ പട്ടാഭിരാമഗിരി തന്റെ പൂർവികസ്വത്ത് കയ്യേറാൻ ശ്രമിക്കുന്ന ആൾദൈവത്തോട് നടത്തുന്ന ചെറുത്തു നിൽപ്പിന്റെ കഥയാണ് ടിയാൻ പറയുന്നത്. ഈ ചെറുത്ത് നിൽപ്പിനിടയിൽ പട്ടാഭിരാമഗിരി ഒറ്റപ്പെടുമ്പോൾ ജ്ഞാനോദയവും പോരാടുന്നുള്ള ഊർജവും നൽകി അമാനുഷിക ശക്തിയുള്ള അസ്ലൻ മുഹമ്മദ് എന്ന വ്യക്തിയുടെ കടന്നുരവോടെ ചിത്രം അതിന്റെ ലക്ഷ്യത്തിലേക്കെത്തുന്നു..
അസ്ലൻ മുഹമ്മദ് ആര്, എന്തിന് പട്ടാഭിരാമഗിരിയെ സഹായിക്കാനയാൾ ഒരുങ്ങുന്നു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലോട്ട് വയ്ക്കുന്നത്...
മനുഷ്യനും ദൈവവും ഒന്നാണ് എന്ന തിരിച്ചറിവ് പട്ടാഭിരാമന്റെ ജീവിതത്തിലേക്കും ഒരു ജനതയുടെ മനസ്സിലേക്കും ചിത്രം പടർത്തുന്നു...
തന്റെ കരിയറിലെ മിന്നുന്ന പ്രകടനം ഇന്ദ്രജിത് സുകുമാരൻ കാഴ്ചവെച്ചപ്പോൾ അള്ളാഹുവിന്റെ കൈ ഉള്ള അസ്ലൻ മുഹമ്മദിന്റെ പൂർവ ജീവിതവും, വർത്തമാന കാലത്ത് ആത്മീയ വരങ്ങൾ ലഭിച്ച ജ്ഞാനിയായും പ്രിഥ്വിരാജ് നമ്മളെ വിസ്മയിപ്പിക്കുന്നു...
മലപോലെയുള്ള ആശയങ്ങൾ സാധാരണക്കാരന് പോലും മനസ്സിലാകുന്ന രീതിയിലുള്ള മുരളി ഗോപിയുടെ എഴുത്തും പ്രശംസ അർഹിക്കുന്നതാണ്. മലയാള സിനിമയുടെ ഭാവി ഇദ്ദേഹത്തിന്റെ കൈയ്യിലും സുരക്ഷിതമാണ്. 1550 മുതൽ സ്വച്ഛ് ഭാരതും ഗോമാതാവും ഗോമാംസവും വരെ ചിത്രത്തിന് പ്രമേയമാകുന്നു. ചിത്രത്തിലെ സംഭാഷണങ്ങൾ എടുത്ത് പറയേണ്ടതാണ്...
ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തെ പുച്ഛിച്ചവർക്കുള്ള ഇടിവെട്ട് മറുപടിയാണ് ഈ ചിത്രം....
മികച്ച ഒരു ആവിഷ്കാരം നൽകിയ സംവിധായകൻ ജിയെൻ കൃഷ്ണകുമാറും വളരെ അതികം പ്രശംസ അർഹിക്കുന്നു. കേരളത്തിന് പുറത്തും ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ് ടിയാൻ...
തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട മികച്ച ചിത്രം
My Rating : 4.5/5
#sagarbeslinabraham
#sagarbeslinabraham
Subscribe to:
Posts (Atom)