Monday 25 December 2017

ശരാശരിയിൽ ഒതുങ്ങിയ ആട് 2


"ആട് ഒരു ഭീകരജീവി" തീയറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും ടോറന്റ്, DVD റിലീസോടെ സിനിമ മലയാളീ യുവഹൃദയങ്ങളിൽ വൻ സ്വീകാര്യത നേടി. തുടര്‍ന്ന് ആടിന്റെയും ഷാജി പാപ്പന്റെയും ആരാധകരുടെ നിരന്തര അഭ്യര്‍ഥനകളെ തുടര്‍ന്ന് ആടിന്റെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും എത്തിയിരിക്കുകയാണ്





🔰 എന്താണ് ആട് 2 🔰
വർഷങ്ങളായി പ്രവര്‍ത്തനം ഒന്നുമില്ലാതെ കാട്പിടിച്ച് കിടക്കുന്ന വിന്നേഴ്സ് ക്ളബ് ഒരു മാസത്തിനകം പുനപ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ ക്ളബ്ബിന് അനുവദിച്ച സ്ഥലം തിരിച്ചു പിടിക്കാൻ പഞ്ചായത്ത് തീരുമാനിക്കുന്നു.
പഞ്ചായത്തിന്റെ ഈ നടപടി മറികടക്കാൻ പാപ്പനും കൂട്ടരും വടംവലിയുമായി വീണ്ടും ഇറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന വടംവലി മത്സരത്തിൽ 51 പവന്റെ സ്വർണ്ണകപ്പ് പാപ്പനും കൂട്ടരും വിജയിച്ച് നേടുന്നു. തുടര്‍ന്ന് ഈ കപ്പ് മൂലം പാപ്പനും പിള്ളേർക്കും ഉണ്ടാകുന്ന പ്രശ്നങ്ങളും മോഡീ ഗവണ്‍മെന്റിന്റെ നോട്ട് നിരോധനവുമെല്ലാമാണ് പ്രധാനമായും ആടിന്റെ രണ്ടാം വരവിൽ വിഷയമാകുന്നത്

🔰 കഥാപാത്രങ്ങളിലേക്ക് 🔰
സിനിമയുടെ തുടക്കത്തിൽ ഒരു സീനിൽ പിങ്കി ആടിനെയും മക്കളെയും കാണിക്കുന്നത് ഒഴിച്ചാൽ ഈ സിനിമയ്ക്ക് ആടുമായി യാതൊരുവിധ ബന്ധവുമില്ല. ആദ്യ ഭാഗത്തേക്കാൾ മാസ്സ് പരിവേഷം കൂടുതലാണ് രണ്ടാം ഭാഗത്തിൽ ഷാജി പാപ്പന്. മലേഷ്യയിലെ അധോലോക നായകനായിരുന്ന ഡ്യൂഡ് ഇന്ന് തമിഴ്‌നാട്ടിലെ ഒരു ഹോട്ടലിലെ അടിമ കുക്കാണ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ  കൈയ്യടി നേടുന്നതും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതും വിനായകന്റെ ഡ്യൂഡ് എന്ന കഥാപാത്രമാണ്. ഷാജി പാപ്പനായി ജയസൂര്യയും അറയ്ക്കൽ അബുവായി സൈജു കുറുപ്പും സർബത്ത് ഷമീറായി വിജയ് ബാബുവും ആദ്യ ഭാഗത്തിലെപോലെ തന്നെ രണ്ടാം ഭാഗത്തിലും ജീവിച്ചു. സണ്ണി വെയ്ന് കാര്യമായി ഒന്നും തന്നെ ചെയ്യാൻ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ഒരോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പാപ്പന്റെ മുൻ ഭാര്യ മേരിയും(ശ്രിന്ദ) ഡ്രൈവർ പൊന്നപ്പനും(അജു) കാണികളിൽ ചിരി പടർത്തി.

ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിൽ കോമഡി രംഗങ്ങൾ വളരെ കുറവായിരുന്നു. തിരക്കഥയുടെ പോരായ്മയും കോമഡി രംഗങ്ങളുടെ കുറവും സിനിമയെ ആവറേജ് നിലവാരത്തിൽ പിടിച്ചു നിര്‍ത്തി. 35 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് ചിത്രം എത്രത്തോളം ആസ്വദിക്കാൻ കഴിയുമെന്ന് കണ്ടറിയണം .

🔰 മൊത്തത്തിൽ ആട് 2 🔰

അമിത പ്രതീക്ഷകളും ലോജിക്കും മാറ്റി നിര്‍ത്തി ചിത്രത്തെ സമീപിച്ചാൽ  ഒരു ക്രിസ്മസ് എന്റെർടൈനർ കണ്ട തൃപിതീയിൽ തീയറ്റർ വിട്ടിറങ്ങാം.  കോമഡി രംഗങ്ങളും പാപ്പനും ഡ്യൂഡുമാണ് ചിത്രത്തിന്റെ പ്രധാന മുതൽക്കൂട്ട്. കലാപരമായും കഥാപരമായും ആടിനേക്കാൾ മികച്ച ക്രിസ്തുമസ് ചിത്രങ്ങൾ വേറെയുണ്ടെങ്കിലും ആട് എഫക്റ്റിൽ അവയ്ക്കെല്ലാം പിന്നിലാണ് സ്ഥാനം. ജയസൂര്യയുടെ കരിയർ ബെസ്റ്റ് ഹിറ്റും ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും പണം വാരുന്നതും ആട് തന്നെ ആയിരിക്കും. എന്നിരുന്നാലും ഒരു ആവറേജ് ചിത്രം എന്നതിന് മുകളിലേക്ക് ആട് 2 നെ പ്രധിഷ്ഠിക്കുവാൻ ഒരിക്കലും കഴിയില്ല...
#sagarbeslinabraham

Friday 1 December 2017

GONE GIRL (MUST WATCH MOVIES)


illian Flynn ന്‍റെ  ഇതേ പേരിലുള്ള best seller നോവലിനെ ആധാരമാക്കി അവർ തന്നെ തിരക്കഥ ഒരുക്കി ഹോളിവുഡ് സിനിമാ ലോകത്തെ പ്രതിഭാധന സംവിധായകരിൽ ഒരാളായ David Fincher ന്‍റെ  സംവിധാനത്തിൽ 2014 ൽ പുറത്തു വന്ന English ചിത്രമാണ് ഗോണ്‍ ഗേള്‍.തങ്ങളുടെ അഞ്ചാം വിവാഹ വാർഷിക ദിവസം പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയ നിക് തന്‍റെ  ഭാര്യ ആമി യെ കാണാതായ വിവരം മനസ്സിലാക്കുന്നു . തന്‍റെ മാതാപിതാക്കളുടെ പുസ്തകങ്ങളിലൂടെ പ്രശസ്തയായത് കൊണ്ടുതന്നെ വൻ മാധ്യമ ശ്രദ്ധയാണ് ആമിയുടെ തിരോധാനത്തിന് ലഭിക്കുന്നത്  അന്വേഷണത്തിനിടയിൽ ലഭിച്ച ആമിയുടെ ഡയറിക്കുറിപ്പുകളും സാഹചര്യത്തെളിവുകളും നിക്കിലേക്കാണ് വിരൽ ചൂണ്ടിയത് . അന്വേഷണത്തിൽ നിക്ക് നൽകുന്ന തീരെ തൃപ്തികരമല്ലാത്ത ഉത്തരങ്ങളും പ്രതികരണങ്ങളുമാണ് അവയ്ക്ക് കാരണമായത്.. തുടർന്ന് അതിനെ ചുറ്റിപ്പറ്റി മുന്നോട്ട് പോവുന്ന കേസന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു.. ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലേക്ക്
ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകം തിരക്കഥയും സംവിധാനവും തന്നെയാണ്..ഏത് തലത്തിലേക്കാണ് കഥ നീങ്ങുന്നതെന്ന് കാണികൾക്ക് ഊഹിക്കാൻ ഒരവസരവും നൽകാത്ത രീതിയിലുള്ള ആഖ്യാന രീതിയാണ് ചിത്രത്തിന്റേത്.. കാണികളെ പിടിച്ചിരുത്തുന്ന ഘടകവും അത് തന്നെ.. മികച്ച തിരക്കഥക്ക് അതിനേക്കാൾ മികച്ച സംവിധാനം കൂടി ആയപ്പോൾ കാണികളെ ത്രില്ലിന്റെ കൊടുമുടി കയറ്റുന്ന ഒരു സൃഷ്ടി ആയി ഈ ചിത്രം..
BAFTA അവാർഡ്, അക്കാഡമി അവാർഡ്,ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൾഡ് അവാർഡ് എന്നിവയിൽ മികച്ച നടിക്കുള്ള നോമിനേഷനുകൾ pike ആമിയുടെ റോളിലൂടെ കരസ്ഥമാക്കി.. ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച സംവിധായകനുള്ള നോമിനേഷേൻ ഫിഞ്ചറും ഗോൾഡൻ ഗ്ലോബ്, BAFTA അവാർഡ്, ക്രിട്ടിക്സ് ചോയിസ് അവാർഡ് എന്നിവയിൽ മികച്ച തിരക്കഥക്കുള്ള നോമിനേഷൻ ഫ്ളിന്നും കരസ്ഥമാക്കി..
എല്ലാ സിനിമാ പ്രേമികളും കണ്ടിരിക്കേണ്ട ചിത്രം. ഈ സിനിമയുടെ മലയാളം സബ്ടൈറ്റിൽ M-Sone ൽ ലഭ്യമാണ്... 

Wednesday 29 November 2017

പ്രമുഖ നടനും മിമിക്രി താരവുമായ അബി അന്തരിച്ചു, മരണകാരണം രക്തത്തിലെ അണുബാധയെന്ന് റിപ്പോര്‍ട്ട്

എറണാകുളം: പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്.
രക്തത്തിലെ അണുബാധയാണ് മരണകാരണം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട് 

Monday 27 November 2017

വാക്ക് പാലിച്ച് ജയസൂര്യ, കോമഡി ഉത്സവം ഫെയിം ഗോകുൽ രാജ് അടുത്ത ജയസൂര്യ ചിത്രത്തിൽ പാടും

ജയസൂര്യയുടെ അടുത്ത ചിത്രത്തിൽ ഗോകുൽ രാജ് പാടും






കോമഡി ഉത്സവം ഫെയിം ഗോകുൽ രാജിന് ജയസൂര്യയുടെ അടുത്ത ചിത്രത്തിൽ പാടാനായി അവസരം ഒരുക്കിയതായി ജയസൂര്യ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഗബ്രി എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ രാജ് പിന്നണി ഗായകനായി സിനിമയിലേക്ക് എത്തുന്നത്.
ജയസൂര്യയെ പോലെയുള്ള വ്യക്തികൾ ആണ് ഇങ്ങനെ ചിലരുടെ പ്രതീക്ഷയ്ക്കും അപ്പുറം ഉള്ള സ്വപ്നങ്ങൾ സാധിച്ചു കൊടുക്കുന്നത്.കണ്ണുകൊണ്ട് ഇവൻ കാണുന്നില്ലെങ്കിലും ഇന്നിവൻ മനസ്സുകൊണ്ട് ആരാധിക്കുന്ന നമ്മുടെ പ്രിയ മണിചേട്ടനൊപ്പവും ദൈവങ്ങൾക്കൊപ്പവും തീർച്ചയായും അങ്ങും ഉണ്ടാകും.നിങ്ങളാണ് ഒരു യഥാർത്ഥ കലാസ്നേഹി ഒരുപാട് നന്ദിയുണ്ട് Jayasurya ❤️😘 😘 😘
ജയസൂര്യ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വാര്‍ത്ത വായിക്കാം 👇

Tuesday 29 August 2017

ദിലീപിന് സംഭവിച്ചത്

ദിലീപിന് സംഭവിച്ചത്
ഇന്ന് കൈരളി യുടെ ഫെയ്സ്ബുക്ക് പേജിൽ വന്ന വാര്‍ത്ത താഴെ കൊടുക്കുന്നു

കൊച്ചി: രാം കുമാറിനെ മാറ്റി പുതിയ അഭിഭാഷകനായി രാമന്‍ പിള്ള എത്തിയതോടെ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദിലീപ് . ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയ അടുത്ത ആളുകളും ജാമ്യം കിട്ടുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ചതോടെ ഓണത്തിന് കുടുംബത്തോടൊപ്പം സദ്യയുണ്ണാമെന്ന ആത്മവിശ്വാസത്തിലാണ് ജനപ്രിയ നായകന്‍ ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക‍ഴിഞ്ഞത്. ജാമ്യം ലഭിക്കുമെന്ന ആത്മവിശ്വാസം നിരാശകളില്‍ നിന്നും ദിലീപിനെ കരകയറ്റിയിരുന്നു. എന്നാല്‍ ജാമ്യഹര്‍ജി കോടതി വീണ്ടും തള്ളിയതോട അക്ഷരാര്‍ത്ഥത്തില്‍ താരം തളര്‍ന്നിരിക്കുകയാണ്.
മുദ്രവെച്ച കവറില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകളാണ് ദിലീപിനെ വീണ്ടും കുരുക്കിലാക്കിയത്. 4 മണിക്കൂറോളം വാദം നടത്തി രാമന്‍പിള്ള കോടതിയില്‍ നിന്ന് മടങ്ങിയപ്പോള്‍ ദിലീപ് ജാമ്യം ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ണായക തെളിവുകല്‍ വാദ വേളയില്‍ പ്രൊസിക്യൂഷന്‍ പുറത്തെടുത്തതോടെ രാമന്‍പി‍ള്ളക്ക് മറുപടിയില്ലാതാവുകയായിരുന്നു. പ്രത്യേകിച്ചും അറസ്റ്റിലായ ഉടന്‍ പള്‍സര്‍ സുനി ദിലീപിന് ശബ്ദ സന്ദേശമയച്ചതിന്‍റെ തെളിവുകള്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചതാണ് ജാമ്യം തള്ളുന്നതില്‍ ഏറ്റവും ശക്തമായ ഘടകം.
രാം കുമാര്‍ മാറി രാമന്‍പിള്ള എത്തിയപ്പോള്‍ കൂടുതല്‍ ശക്തമായ വാദമുഖങ്ങളാണ് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത്. തെളിവില്ലാതെ ഒരു കുറ്റവാളിയുടെ മൊ‍ഴി മാത്രം വിശ്വസിച്ചാണ് ദിലീപിനെതിരെ കേസെടുത്തതെന്നായിരുന്നു വാദം; ദിലീപിനെതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും രാമന്‍പിള്ള വാദിച്ചു എന്നാല്‍ ശക്തമായ തെളിവുകളുമായി പ്രൊസിക്യൂഷന്‍ വാദിച്ച് കയറിയപ്പോള്‍ പൊളിഞ്ഞുവീണത് ദീലീപ് കെട്ടിപ്പൊക്കിയ പ്രതീക്ഷകള്‍ കൂടിയായിരുന്നു.
ജാമ്യം നേടി പുറത്തിറങ്ങി ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദിലീപ്. ജാമ്യം ലഭിച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ റോഡ് ഷോ വരെ നടത്താന്‍ പ്ലാനുണ്ടായിരുന്നു എന്നാണറിയുന്നത്. ഇതിനുള്ള വര്‍ക്കുകള്‍ പി ഏര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങയിരുന്നു. ജാമ്യം ലഭിച്ചാല്‍ പെട്ടിയിലിരിക്കുന്ന രാമലീല സിനിമയുടെ റിലീസ് അടക്കം നടത്താനും പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ കേരളത്തലെ ലഭിക്കാവുന്ന ഏറ്റവും പ്രമുഖനായ ക്രിമിനല്‍ അഭിഭാഷകനെ തന്നെ രംഗത്തിറക്കയിട്ടും ജാമ്യം കിട്ടാതെ പോയത് ദിലീപിന്‍റെ മുന്നോട്ടുള്ള സാധ്യതകള്‍ക്കും തിരിച്ചടിയാണ്. ശക്തമായ തെളിവുകളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത് എന്നതിന്‍റെ വ്യക്തമായ തെളിവ് കൂടിയാണ് പ്രൊസിക്യൂഷന്‍ വാദങ്ങളെ കൊടതി പൂര്‍ണമായും ശരിവെച്ചത്

Friday 25 August 2017

Sunday 20 August 2017

നിവിനെ അപമാനിച്ച നാനക്ക് ചെകിടടച്ച് അടികൊടുത്ത് ശ്യാമപ്രസാദ്

നിവിനെ അപമാനിച്ച നാനക്ക് ചെകിടടച്ച് അടികൊടുത്ത് സംവിധായകൻ  ശ്യാമപ്രസാദ്

കഴിഞ്ഞ ദിവസം നാന സിനിമ വാരികയുടെ ഫെയ്സ്ബുക്ക് പേജിൽ നിവിനെതിരെ പോസ്റ്റ് ചെയ്ത വാര്‍ത്തക്ക് മറുപടിയുമായി സംവിധായകൻ ശ്യാമപ്രസാദ് രംഗത്ത് എത്തി. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ കൂടിയാണ് പ്രതികരണം. 
അദ്ദേഹം എഴുതിയത് ഇങ്ങനെ... 

"ഓൺലൈൻ സിനിമ വിവാദങ്ങൾക്കും സ്കൂപ്പുകൾക്കും അതർഹിക്കുന്ന അവഗണന കൊടുക്കുന്നതാണ് നല്ലത്. പക്ഷെ ഇവിടെ ഒരു നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ ഒരു കലാകാരനെ മാത്രം താറടിക്കാനുള്ള ശ്രമം കാണുന്നതു കൊണ്ട്, പ്രതികരിക്കാതെ വയ്യ എന്നത് കൊണ്ട് മാസങ്ങൾക്ക് ശേഷം ഒരു ഫേസ്ബുക് അപ് ഡേറ്റ്.

ഹേയ് ജൂഡ് എന്ന സിനിമയുടെ സെറ്റിൽ വന്നപ്പോൾ താരങ്ങളുടെ ചിത്രങ്ങൾ സ്വന്തം ഫോട്ടോഗ്രാഫറെ കൊണ്ട് എടുപ്പിക്കാനായില്ല എന്നും, അതിന് നിവിൻ പോളി ആണ് കാരണക്കാരൻ എന്നും വിമർശിച്ചു കൊണ്ടുള്ള നാന റിപ്പോർട്ടറുടെ ലേഖനമാണ് ഈ കുറിപ്പിനാധാരം.

സിനിമയുടെ രൂപഭാവങ്ങൾ ആദ്യമായി പുറത്തു കാണുന്നത് നമ്മൾ ഉദ്ദേശിച്ചതു പോലെത്തന്നെ ആവണമെന്നു തീർചയായും ഞങ്ങൾ ആലോചിച്ചിരുന്നു. നിവിന് ആ ധാരണയാണുണ്ടായിരുന്നതെന്ന് വാസ്തവമാണ്. ആ വിധത്തിൽ കൃത്യമായി തിരഞ്ഞെടുത്ത അഞ്ചോ ആറോ ചിത്രങ്ങൾ സിനിമയുടെ പി.ആർ.ഓ. വഴി മാധ്യമങ്ങൾക്ക് എത്തിക്കുകയും ചെയ്തിരുന്നു. സെറ്റ്‌ കവർ ചെയ്യുന്നതിൽ എനിക്ക്‌ വിരോധം ഒന്നുമില്ലെന്നു പറഞ്ഞത്‌ സത്യം തന്നെ, പക്ഷെ താരങ്ങളെ പ്രത്യേകം പോസ്‌ ചെയ്ത്‌ എക്സ്ക്ലൂസീവുകൾ എടുക്കുന്നത്‌ അവരുടെ കൂടെ സമ്മതത്തോടെ തന്നെയാവണം, അത്‌ ന്യായവുമാണ്‌. അത്തരം ചിത്രങ്ങൾ, കഥാപത്രങ്ങളുടെ സ്വഭാവത്തിനും, പരസ്പര ബന്ധത്തിനും പലപ്പോഴും ചേരാതെ വരുന്നത്‌ കൊണ്ട്‌ എനിക്കും ഇത്തരം പോസ്‌ പടങ്ങളോട്‌ ഒരു താത്പര്യവുമില്ല. ഈ ധാരണകൾ വെച്ചു കൊണ്ടാവണം നിവിൻ വിസമ്മതിച്ചത്‌. പിന്നെ, ഷൂട്ടിങ്ങിന്റെ ടെൻഷനിൽ നിന്ന എനിക്ക് ഇക്കാര്യത്തിൽ 'മീഡിയ മാനേജ്മെന്റ്' ചെയ്യാനുള്ള മനസ്സംയമനമൊന്നുമില്ല, അതെന്റെ ജോലിയുമല്ല.

ഒരു വാരിക, സെറ്റ് കവർ ചെയ്യാൻ വരുന്നത് ആ സിനിമയെ അങ്ങോട്ട് സഹായിച്ചു കളയാം എന്ന ഔദാര്യം കൊണ്ട് മാത്രമല്ല, അവരുടെ സ്വന്തം വാണിജ്യ താൽ പര്യം കൊണ്ടു കൂടിയാണെന്ന് ഞാൻ പറയാതെ മനസ്സിലാവുമല്ലോ. ചിലപ്പോഴൊക്കെ, വാണിജ്യപരമായ കാരണങ്ങളാൽ ഇത്തരം ഇടങ്ങളിൽ ചില വിരുദ്ധ അഭിപ്രായങ്ങളും തടസ്സങ്ങളും ഉണ്ടാവും. അതു കൊണ്ട്, ‘തൊഴിലിടങ്ങളിൽ മാധ്യമപ്രവർതകരെ ജോലിയെടുപ്പിക്കുന്നില്ല” എന്ന പരിദേവനമൊക്കെ അതിശയോക്തിപരമാണെന്ന് പറയാതെ വയ്യ. എന്നിട്ട്, ഒരു വ്യക്തിയെ മാത്രം ലാക്കാക്കി, “ആപത്സൂചന’ ശാപം’ എന്നൊക്കെ അമ്പുകൾ എയ്യുന്നതും, ടീമിനകത്ത് തെറ്റിദ്ധാരണകളും കുത്തിത്തിരിപ്പും ഉണ്ടാക്കാൻ ശ്രമിക്കുന്നതുമൊക്കെ പതിവ് മാധ്യമ വികൃതികൾ എന്നേ കരുതാനാവൂ, പ്രത്യേകിച്ച്, 'ഇന്നത്തെ കാലത്തിന്റെ' ഒരു സവിശേഷ അവസ്ഥ വെച്ച് ഈ കളി എളുപ്പം ചിലവാകും എന്ന ധാരണയും ചിലർക്കുണ്ടാകും. താരമൂല്യത്തേയും താരപ്രഭയേയും ഒക്കെ മുതലാക്കുന്നതിൽ നിർമ്മാതാക്കൾക്കും സംവിധായകനും ഒക്കെ ഒപ്പം തന്നെയാണ്‌ സിനിമാ വാരികകളും. അതു കൊണ്ട് ദിവ്യപരിവേഷമണിഞ്ഞു കൊണ്ട് ആരും സംസാരിക്കേണ്ട.

തമാശ അതല്ല, ഇത്തരുണത്തിൽ ‘അപമാനിതരായി മടങ്ങിപ്പോയ” ലേഖക സംഘം അടുത്ത ആഴ്ച് തന്നെ കയ്യിൽ കിട്ടിയ 'ഹേയ് ജൂഡ്' ചിത്രങ്ങൾ ചേർത്ത് ഒരു കവർ പേജും, നാലു പേജു നീളുന്ന ഒരു റിപ്പോർട്ടുമൊത്ത് ഒരു ലക്കമിറക്കി വിറ്റു കാശാക്കാൻ മടിയൊന്നും കാണിച്ചില്ല. അതിനു ശേഷമാണ് ലേഖകന്റെ ഓൺലൈൻ 'ധാർമിക രോഷം'. ഇതാവും പുതിയ മാധ്യമ നീതി, അല്ലെ?"" "


Saturday 5 August 2017

ചങ്ക്സ് അഥവാ ഒമറിന്റെ ഭരണിപ്പാട്ട്

ചങ്ക്സ് - ഒമറിന്റെ ഭരണിപ്പാട്ട്
എഴുതിയത് : സുനിൽ നടയ്ക്കൽ

******************************************

ഒമര്‍ ലുലുവിറെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചങ്ക്സിന്‍റെആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മിക്സ് റിവ്യൂകൾ പുറത്തു വന്നിരുന്നെങ്കിലും ഫേസ് ബുക്കിൽ പുതിയ സിനിമകളുടെ സത്യസന്ഥമായ അഭിപ്രായം അറിയാന്‍ ഒരുപാട് പേർ ആശ്രയിക്കുന്ന യഥാർഥ പേര് വെളിപ്പെടുതാത്ത  2 പ്രമുഖ എഴുത്തുകാരുടെ  പൊസിറ്റിവ് റിവ്യു വായിച്ചപ്പോള്‍ കിട്ടിയ ചെറിയ പ്രതീക്ഷയും പടത്തിന് കിട്ടിയ U  സർട്ടിഫിക്കറ്റും ടിക്കറ്റെടുക്കാൻ പ്രേരണയായി

"പണത്തിന്നു മേലെ പരുന്തും പറക്കില്ല "

തന്റെ ഒന്നാം ചിത്രത്തിലെ പോലെ തന്നെ എന്ജിനീറിങ് കോളേജ് പിശ്ചാത്തലമാക്കി തന്നെയാണ് സംവിധായകൻ കഥ പറയുന്നത് അവിടുത്തെ ചങ്ക്സ് ആയ നാലു സുഹൃത്തുക്കളുടെ ഇടയിലേക്ക് കടന്നു വരുന്ന മാദക സുന്ദരിയും പിന്നെ സ്ഥിരം പ്രശ്നങ്ങളും


ആദ്യമേ പറയട്ടെ ഈ അടുത്ത കാലത്തു ഇത്ര മോശമായ ഒരു ടൈറ്റിൽ കാർഡ് കണ്ടിട്ടില്ല. അവിടെ തുടങ്ങിയ നിലവാരമില്ലായ്മ സിനിമ തീരുന്ന വരെ മുഴച്ചു നിന്നു.  തന്റെ രണ്ടാമത്തെ സിനിമയിലെത്തുമ്പോഴേക്കും  സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും പിന്നിട്ടിരിക്കുന്നു സംവിധായകൻ. ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങിയ ആഭാസം ഏന്‍ഡ് ക്രെഡിറ്റ്  വരെ  നില നിര്‍ത്താനായി എന്നത് മേന്മയാണ് . തന്റെ  ഒന്നാം സിനിമയില്‍ വൾഗര്‍ കോമഡികള്‍ക്ക് നായകന്റെ സഹപാഠികളായിരുന്നു ഇരയെങ്കില്‍ ഇപ്രാവശ്യം അധ്യാപകരെ പോലും വെറുതെ വിടുന്നില്ല ഒമര്‍. ഡബിൾ മീനിങ് കോമഡികളുടെ സംസ്ഥാന സമ്മേളനം തന്നെയാണ് സിനിമ  ഇടവേളകളിൽ പുട്ടിനു പീര പോലെ ഇരുപത്തഞ്ചു കൊല്ലം മുൻപൊക്കെ എന്ജിനീറിങ് കാമ്പസുകളിൽ ഔട്ട് ഓഫ് ഫാഷൻ ആയ ചളി നമ്പറുകളും

കഥ എന്ന് പറയാന്‍ അങ്ങിനെ പ്രത്യേകിച്ച് ഒന്നും ഇല്ല ഇനി ഉള്ളതോ കട്ടപ്പനയിലെ റിഥിക് റോഷനില്‍ നിന്ന് ചുരണ്ടിയതും  ഇവിടെയും വെളുത്ത സുന്ദരി പെണ്ണിനെ സ്നേഹിച്ച കറുത്ത സൌന്ദര്യമില്ലാത്ത നായകന്‍റെ  ധര്‍മ്മ സങ്കടങ്ങള്‍. സ്ഥിരം ലോജിക്കില്ലായ്മയും കഥയുടെ അവസാനത്തില്‍ ഒറ്റ നിമിഷം കൊണ്ട് മലക്കം മറിയുന്ന  നായികയും മറ്റു കഥാപാത്രങ്ങളും. വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെ പോലും സൃഷ്ടിക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തുക്കളോ ശ്രമിച്ചിട്ടില്ല  മൊത്തത്തില്‍  സിനിമ കൊണ്ട് ആക്കെങ്കിലും ഗുണമുണ്ടോ എന്ന് ചോദിച്ചാല്‍ കുറെ   സിനിമകളില്‍ നായന്റെ എര്‍ത്ത് ആയി നടന്നിരുന്ന ബാലു വര്‍ഗീസിനാണ്
എല്ലാ അര്‍ത്ഥത്തിലും

ഗ്ലാമർ പ്രദർശനം  പ്രധാന ജോലിയാക്കിയ നായിക തന്റെ ജോലി ഭംഗിയാക്കി പ്രത്യേകിച്ചും ഗോവന്‍ രംഗങ്ങളില്‍  . മറ്റ് കഥാപാത്രങ്ങളിൽ ധർമജൻ മാത്രമാണ് അൽപ്പം ആശ്വാസം . അടുത്ത കാലത്തായി ആഭിനയിക്കുന്ന എല്ലാ സിനിമകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന സിദ്ദിക്ക്നെ പോലും ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. സിനിമക്ക് സംഭാഷണം എഴുതിയ സുഹൃത്തുക്കൾക്ക് ഭരണിപ്പാട്ടെഴുത്തിൽ ഭാവിയുണ്ട്. ഗോപി സുന്ദറിന്റെ സംഗീത വിഭാഗം വൻ പരാചയം. ആൽബിയുടെ  ക്യാമറ തരക്കേടില്ല എവിടെ നിന്നോ തുടങ്ങിയ സിനിമ എങ്ങിനെയോ അവസാനിച്ചപ്പോൾ ഒരാശ്വാസം തോന്നി.

ഫേസ് ബുക്കിലെ സിനിമാ ഗ്രൂപ്പുകളുടെയും ട്രോൾ പേജുകളുടെയും പേര്  ടൈറ്റിൽ കാർഡിൽ ഏഴുതി കാണിച്ചും ലൈവ് വന്നും ഒക്കെ  പരമാവധി പിന്തുണ ഉറപ്പാക്കാൻ സംവിധായകൻ കാണിച്ച മിടുക്കും സമയവും സിനിമയുടെ തിരക്കഥയിലും സംഭാഷണങ്ങളിലും ഉപയോഗിച്ചിരുന്നെങ്കിൽ സിനിമ  ഒരൽപ്പം മെച്ചപ്പെട്ടേനെ.ഫണ് റൈഡ് എന്ന ടാഗ് ലൈനിൽ എന്തു പേക്കൂത്ത് കാണിച്ചാലും എന്നും മലയാളി പ്രേക്ഷകർ ക്ഷമിക്കും എന്നത് സംവിധായകന്റെ  മിഥ്യാ ധാരണ മാത്രമാണ് . കോളേജ് എന്നാല്‍ വെറും വെള്ളമടിയും ആഭാസത്തരങ്ങളും മാത്രമാണെന്നാണ് സംവിധായകന്‍ ധരിച്ചു  വച്ചിരി‍ക്കുന്നതെന്ന് അയാളുടെ രണ്ടു സിനിമകളും തെളിയിക്കുന്നു കലാലയ ജീവിതത്തിന്റെ നല്ല വശങ്ങളെ കാണിക്കുന്ന ‍ ഒരു സീനെങ്കിലും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ ശ്രമിക്കേണ്ടതായിരുന്നു.

ഒരു സംവിധായന്റെ യഥാർഥ  കഴിവ് തെളിയിക്കുന്നത് അയാളുടെ രണ്ടാമത്തെ സിനിമയിലാണെന്നു കേട്ടിട്ടുണ്ട് അത്തരത്തില്‍ നോക്കിയാല്‍ ഒമര്‍  താങ്കൾ സംവിധായകന്‍ എന്ന നിലയില്‍ പരാചയം ആണെന്ന് വ്യസനത്തോടെ  പറയേണ്ടി വരും . സ്വന്തം കുടുംബത്തോടൊപ്പം തിയേറ്ററില്‍ നിന്ന് സിനിമ കണ്ടു തല കുനിച്ചിറങ്ങി വരാനുതകാത്ത  ഒരു സൃഷ്ടി താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു

വാൽകഷ്ണം :- കുടുംബവും കുട്ടികളുമായി ജനം തിയ്യറ്ററുകളിലേക്കെത്തുമ്പോഴാണ് നല്ല സിനിമകൾ വിജയിക്കുന്നത് അതിനുതകുന്ന ഒരു സിനിമാ സംസ്കാരം വളർത്തേണ്ടത് സിനിമാ പ്രവർത്തകരോടൊപ്പം പ്രേക്ഷകരുടെയും കടമയാണ ഒമറിന്റെ ഒന്നാമത്തെ സിനിമ വിജയിപ്പിച്ച പ്രേക്ഷകര്‍ ആണ് ഒരു കണക്കിന് തെറ്റുകാര്‍. ആ വിജയത്തില്‍ നിന്നുള്ള പ്രചോധനമാണ് അയാളെ വീണ്ടും ഇത്തരത്തിലൊരു സിനിമയുമായി വരാന്‍ പ്രേരിപ്പിച്ചത് നല്ല  സിനിമകൾ വിജയിപ്പിക്കുന്നതിനോടൊപ്പം  ഇത്തരം സിനിമകൾ വിജയിപ്പിക്കാതിരിക്കേണ്ടതും  പ്രേക്ഷകരുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ ഇതാണ് പ്രേക്ഷക അഭിരുചി എന്നു തെറ്റു ധരിച്ചു ഇനിയും ഇത്തരം സിനിമകളുടെ കുത്തൊഴുക്കിന്‌ നമ്മൾ സാക്ഷികളാകേണ്ടി വരും .
ഒരു കാലത്ത് മലയാള സിനിമയെ  പിന്നോട്ടടിപ്പിച്ച ഷക്കീല തരംഗം പോലെ ഒന്ന്.

എഴുതിയത് : സുനിൽ നടയ്ക്കൽ

Saturday 22 July 2017

ADAM JOAN Movie Teaser

പൃഥ്വിരാജ് നായകനാകുന്ന "ആദം ജോൺ" മൂവിയുടെ കിടിലൻ ടീസർ കാണാം
ടീസർ കാണാനായി താഴെ കാണുന്ന ചിത്രത്തിൽ ക്ളിക്ക് ചെയ്യുക


ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിങ്ങ് ആണ് ചിത്രത്തിന്റെ എന്ന് ടീസറിലൂടെ വ്യക്തമാകും

Monday 17 July 2017

SUNDAY HOLIDAY - Movie Review

ആസിഫ് അലി എന്ന താരത്തിൽ നിന്നും ആസിഫ് അലി എന്ന നടനിലേക്കുള്ള വളര്‍ച്ചയുടെ നേർസാക്ഷ്യമാണ് സൺഡേ ഹോളീഡേ എന്ന ചിത്രം


അവരുടെ രാവുകളിലെ തന്റെ ഒറ്റയാൾ പ്രകടനത്തിലൂടെ നമ്മെ വിസ്മയിപ്പിച്ചതിന് ശേഷം ആസിഫ് കഥയ്ക്കും അഭിനയത്തിനും പ്രാധാന്യം നല്‍കി തെരഞ്ഞെടുത്ത ചിത്രമാണ് സൺഡേ ഹോളീഡേ. ബൈസിക്കിൾ തീവ്സ്ന് ശേഷം ജിസ് ജോയി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആസിഫ് അലി, അപർണ ബാലമുരളി, സിദ്ദിഖ്, ശ്രിനിവാസൻ, ആശാ ശരത്, ലളിതാമ്മ, ലാൽ ജോസ്, അലൻസിയർ, ധർമജൻ, സുധീർ കരമന തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്
.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർക്ക് ബോറഡിക്കാതെ രസകരമായി ആസ്വദിക്കാൻ കഴിയുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് സൺഡേ ഹോളീഡേ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രശസ്ത സംവിധായകനായ ഡേവിസ് (ലാൽജോസ്) ആശുപത്രിയിലാകുന്നു. അവിടേക്ക് തന്റെ തിരക്കഥയുമായ് കഥപറയുവാൻ വരുന്ന കോളേജ് പ്രൊഫസറായ, ശ്രീനിവാസൻ എത്തുന്നതോടെ സിനിമയ്ക്ക് ജീവൻ വയ്ക്കുന്നു. ശ്രീനിവാസൻ പറയുന്ന കഥയിലെ നായക കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്.
സംവിധായകൻ ജിസ് ജോയി ഇവിടെ കുറെക്കാലം കാണുമെന്ന് ആടിവരയിടുന്ന ചിത്രം. അദ്ദേഹത്തിന്റെ സംവിധാന പാടവം എടുത്തു പറയേണ്ട ഒന്നാണ്.
ഫീൽ ഗുഡ് ഘടകങ്ങളും ഇമോഷൻസും നല്ല രീതിയിൽ ചേർക്കപ്പെട്ടിട്ടുണ്ട് ചിത്രത്തിൽ. പശ്ചാത്തല സംഗീതവും കൊള്ളാം. ഛായാഗ്രഹണം നന്നായിട്ടുണ്ട്.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് നാട്ടിൽ നിന്നും എറണാകുളത്തേക്ക് ഒരു ജോലിക്കായിമാറി താമസിക്കുന്ന ആസിഫ് തന്റെ ജീവിതം അവിടെ വീണ്ടും തുടങ്ങുകയാണ്. റൂം മേറ്റ്സായി സിദ്ദിഖും ധർമജനുമെല്ലാം മികച്ച പ്രകടനം നടത്തി. സിദ്ദീഖിന്റെ കാര്യം എടുത്ത് പറയേണ്ടതാണ്. കാരണം ഈ പഠനത്തിലും നമ്മളെ കരയിപ്പിച്ച് കളയും പഹയൻ. ലളിതാമ്മയും സുധീർ കരമനയും അവരുടെ റോളുകൾ ഭംഗിയാക്കി
എടുത്ത് പറയേണ്ട മറ്റൊരു താരം അപർണയാണ്. മഹേഷിന്റെ ജിംസിക്ക് ശേഷം പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്ന റോളുമായാണ് താരം തിരിച്ചെത്തിയിരിക്കുന്നത്. 100 % ഭംഗിയായി അപർണ കഥാപാത്രത്തെ അവതരിപ്പിച്ചു. ക്യൂട്ട് ലുക്കിലാണ് ഈ ചിത്രത്തിൽ അപർണയുടെ വരവ്. അപർണ ബാലമുരളി മലയാള സിനിമയിലെ മുൻനിരയിൽ തന്നെയുണ്ടാകുമെന്ന് ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ഉറപ്പിച്ചു പറയാം.

ആസിഫിന്റെ കരിയറിലെ മികച്ച റോളുകളിൽ ഒന്നാണ് ഇത്. ഈ വര്‍ഷത്തെ ബോക്സ് ഓഫീസ് വിജയങ്ങളുടെ കണക്കെടുപ്പിൽ ആസിഫ് മുൻനിരയിൽ തന്നെയുണ്ട്. ക്ളൈമാക്സ് ട്വിസ്റ്റും എടുത്തു പറയേണ്ട ഒന്നാണ്. ആസിഫ് അലിയുടെ കഴിഞ്ഞ ദിവസങ്ങളിലെ പരാമര്‍ശത്തിന്റെ പേരിൽ പടം കൂവി തോൽപ്പിക്കാൻ കയറിയവര് വരെ കൈയ്യടിച്ച് ഇറങ്ങി പോകുന്ന രീതിയിലുള്ള മികച്ച ഒരു ഫീൽ ഗുഡ് മൂവിയാണ് സൺഡേ ഹോളീഡേ.
MOVIE RATING : 3.5/10
writer : sagar beslin abraham

Sunday 16 July 2017

നിന്റെ അമ്മയെയോ ഭാര്യയേയോ ദിലീപ് റേപ്പ് ചെയ്തോ...? ഏഷ്യാനെറ്റ് ന്യൂസ് റീഡർ വിനുവിനെ പരസ്യമായി തെറിവിളിച്ച് സീരിയൽ സിനിമ താരം അനിതാ നായർ

നിന്റെ അമ്മയെയോ ഭാര്യയേയോ ദിലീപ് റേപ്പ് ചെയ്തോ...? ഏഷ്യാനെറ്റ് ന്യൂസ് റീഡർ വിനുവിനെ പരസ്യമായി തെറിവിളിച്ച് സീരിയൽ സിനിമ താരം അനിതാ നായർ

WATCH VIDEO



ആട്ടുതൊട്ടിലിൽ SONG... 💜 Nivin Pauly 💜 Nazria

WATCH ആട്ടുതൊട്ടിലിൽ SONG... 💜 Nivin Pauly 💜 Nazria






SUPPORT...

"വർണ്യത്തിൽ ആശങ്ക" ട്രൈലർ

ചാക്കോച്ചൻ നായകനാകുന്ന "വർണ്യത്തിൽ ആശങ്ക" യുടെ കിടിലൻ ട്രൈലർ കാണാം

💜

Friday 14 July 2017

VIP 2 MAKING VIDEO #2

WATCH VIP 2 MAKING VIDEO #2
*ing : Dhanush, Amala Paul, Kajol, Samudrakkani Etc.

Monday 10 July 2017

ദിലീപ് നായികയുടെ മുറിയിൽ ഒളിഞ്ഞു നോക്കി. ദിലീപിനെതിരെ ഞെട്ടിക്കുവെളിപ്പെടുത്തത്തലുമായ് തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്

ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തത്തലുമായ് തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്.

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത അദ്ദേഹം പുറത്ത് വിട്ടത്. പഞ്ചപാണ്ഡവർ, പടനായകൻ മുതലായ സിനിമകളുടെ തിരക്കഥാകൃത്ത് ആണ് അദ്ദേഹം.
പോസ്റ്റ് വായിക്കാം 👇
പ്രിയപ്പെട്ട ദിലിപ്,  നിന്നെ 1996 സെപ്ററംബർ 3 വരെ ഞാൻ ഗോപാലക്യഷ്ണൻ എന്നാണ് വിളിച്ചിരുന്നത്.പ്രക്യതിയേയും മനുഷ്യനേയും ഒരു പോലെ സ്നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അർഹനല്ലെന്ന് ആ രാത്രിയിലെ നിന്നില് ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോദ്ധ്യപ്പെടുത്തി.ഓർമ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലിൽ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില് അർമാതിച്ചിരുന്നപ്പപ്പോള് മണിക്കൂറുകളോളം നിന്റെ മുന്നില് എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹ്യദയം കൊണ്ട് ബ്രാഹ്മിണനായ ഈ ഭിക്ഷുവിനെ.?അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില് ഞാൻ കുറിച്ചിട്ടിരുന്നു.നിന്റെ അദ്ധ്യായം കഴിഞ്ഞൂ,,നീ എന്ന എഴുത്തുകാരൻ ഇവിടെ മരിച്ചു.ശേഷ ക്രിയകള് ചെയ്യുവാൻ കല്പ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാൻ.എന്റെ ഊഴമാണ് ഇനി.മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലർച്ചയാണ് ഞാൻ അപ്പോള് കേട്ടത്.അശ്വതമാ ഹത കുഞ്ചരഹാ.നീണ്ട 20വർഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാൻ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാൻ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ.ദുര്യോധന വംശിതനായ ഞാൻ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല.പക്ഷേ ശകുനിയായ നിനക്കതറിയാം.ഇന്ന് എന്റെ ഊഴമാണ്.ജനം അതറിയട്ടെ.സല്ലാപം ഷൂട്ടിംഗ് കഴിഞ്ഞ് നില്ക്കുന്ന കാലം.നീ അന്ന് മലയാള സിനിമയില് ആരുമല്ല.എന്റെ പടനായകൻ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാൻ പ്ളാൻ ചെയ്യുന്നു.നിർമ്മാതാക്കള്ക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല,പക്ഷേ നിന്നെ വേണ്ടായെന്നവർ തീർത്തു പറഞ്ഞു.അവരുടെ കൈയ്യും കാലും പിടിച്ച് നിന്നിലെ കഴിവുകള് തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരൻ നിർമ്മാതാവിനെ നിർബ്വന്ധിച്ചു സമ്മതിപ്പിച്ചു.ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള് രാത്രിയില് നമ്മള് ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിന്റെ ടെറസ്സില് ഞാൻ പുകവലിക്കുവാനായി വന്നപ്പോള് ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിത്തെറിക്കുകയായിരുന്നു.പരിചയമില്ലാത്ത ഏതോ ഒരുവൻ തല കിഴായി നിൽക്കുന്ന നിന്റെ കാലിൽ പിടിച്ചിരിക്കുന്നു.അവന്റെ കൈയ്യൊന്നു തെറ്റിയാല് നീ ഇന്ന് ഈ ഭൂമിയില് ഓർമ്മകള് മാത്രമായേനെ.ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.അന്ന് ഞാൻ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല,നിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഞാൻ നിന്നെ ശകാരിച്ചത്.നിർഭാഗ്യവശാല് മറ്റ് പലരും അത് കണ്ടിരുന്നു.ഈ വാർത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വർദ്ധിച്ചു.ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയകുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീർത്ത് ഒരു മാദ്ധ്യമ പ്രവർത്തക സഹായിയെ തിരുത്തല് വാദിയായി പത്മനാഭന്റെ മണ്ണില് പിറന്ന ഒരു സഹ സംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വൊട്ടേഷൻ ഏല്പ്പ്പിച്ചു.അവൻ അച്ചടി ഭാഷയില് എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനില് നിന്നും വീണു ഭൗതീക ശരീരമായി അവൻ മാറി.സഹ സംവിധായകൻ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില് അലയുന്നു.വൈരാഗ്യം മനസ്സില് കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്.ഇപ്പോള് ഈ വാർത്ത കേട്ടപ്പോള് ഞാൻ സന്തോഷിച്ചില്ല .കാരണം ഞാൻ നിന്നെപ്പോലെ ്‌ഒരു ചെറ്റയെല്ലെടാ...സുഹ്യത്തുക്കളെ,ഇവൻ എനിക്കും മറ്റ് പല സഹ പ്രഹർത്തകർക്കും നല്കിയ സ്വർണ്ണ പാര നിങ്ങള് കേള്ക്കാൻ തയ്യാറാണെങ്കില് പങ്ക് വെക്കാൻ ഞാനും തയ്യാറാണ്...റഫീക് സീലാട്ട്,,,,

ദിലീപ് പറഞ്ഞ നുണകൾ കാണാം

മനോരമ ഓൺലൈനിന് ദിലീപ് കൊടുത്ത ഇന്റര്‍വ്യൂ കാണാം.

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദിലീപ് പറഞ്ഞ നുണപ്രചാരണം പൊളിച്ചടുക്കി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു.. 
 മഞ്ജു വാരിയറുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ചും കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ദിലീപ്  സംസാരിക്കുന്നു.

Malayalam superstar Dileep's freewheeling chat with Manoramaonline on life with Manju Warrier, wedding with Kavya Madhavan, on being a target in actress harassment case, and more
CREDITS : MANORAMA ONLINE

Sunday 9 July 2017

RANG DE BASANTI

രംഗ് ദേ ബസന്തി

---------------------------

11 കൊല്ലം കഴിഞ്ഞിട്ടും ഈ സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ ഈ പോസ്റ്റ്‌ വായിക്കരുത്. എ.കെ.എസ് എന്നൊരു ബോക്സ് ഓഫീസ് ബോംബിനു ശേഷം രാകേഷ് ഓംപ്രകാശ് മെഹ്റ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ. ആമിർ ഖാൻ, സിദ്ധാർത്ഥ്, മാധവൻ, അനുപം ഖേര്‍, ഓം പൂരി, അതുൽ കുൽക്കർണി, കുണാൽ അങ്ങിനെ ഒരു വലിയ താരനിര അണിനിരന്ന സിനിമ, കുണാലിന്‍റെ ഫസ്റ്റ് സിനിമ ഇതാണോ എന്നും സംശയമുണ്ട്. ബോക്സ് ഓഫീസിലും നിരൂപകര്‍ക്ക്‌ ഇടയിലും തകര്‍ത്തോടിയ സിനിമയുമായിരുന്നു രംഗ് ദേ ബസന്തി.
ബ്രിട്ടീഷ് സംവിധായകയായ സൂ മക്കിൻലി തന്റെ മുത്തച്ഛന്റെ ഡയറി വായിക്കുന്നു. പുള്ളികാരന്‍ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ജയിലറായിരുന്നു. ഇന്ത്യയില്‍ വിപ്ലവത്തിന്‍റെ വിത്തുകള്‍ പാകിയ ആസാദ്, ഭഗത് സിങ്ങ്, രാജ്ഗുരു, രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുള്ള ഖാൻ എന്നിവരെക്കുറിച്ച് ഡയറിയിൽ നിന്ന് വായിച്ചറിയുന്ന മക്കിൻലി അവരെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ തീരുമാനിക്കുന്നു. അതിനു വേണ്ടി ഇന്ത്യയിലെത്തുന്ന മക്കിൻലി അവളുടെ സുഹൃത്ത് സോണിയയേയും സോണിയയുടെ കൂട്ടുകാരായ ദൽജീത്, കരൻ സിൻഘാനിയ, അസ്‌ലം, സുഖി എന്നിവരെയും കാണുന്നു. ഇവരെല്ലാം ഡോക്യുമെന്ററിയിൽ അഭിനയിക്കാന്‍ ഒക്കെ പറയുന്നു. അസ്ലാമിനോട് ഉടക്കുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയപ്രവർത്തകനായ ലക്ഷ്മൺ പാണ്ഡേയും ഇവരുടെ കൂടെ ചേരുന്നു. എന്നാലും ലക്ഷമണ്‍ ഒരു രണ്ടു പന്തി എന്ന രീതിയില്‍ തന്നെ ഇവര്‍ക്ക് ഇടയില്‍ നില്‍ക്കുന്നു. ഇതിനിടയ്ക്ക് ഇവരുടെ മറ്റൊരു സുഹുര്‍ത്ത് അജയ് കടന്നു വരുന്നു. അജയ് ഇന്ത്യന്‍ എയര്‍ഫോര്‍സ് ഉധ്യോഗസ്ഥന്‍ ആണ്. അജയ് സോണിയയെ പ്രപ്പോസ് ചെയ്തു വിവാഹത്തിന് സമ്മതം വാങ്ങുന്നു.
WATCH RANG DE BASANTI TRAILER.

കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്ത് ആയി പോവുമ്പോള്‍ അജയ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നു. എന്നാല്‍ തങ്ങളുടെ അഴിമതി മറച്ചു വയ്ക്കാന്‍ വേണ്ടി കുറ്റം അജയിയുടെ തലയില്‍ ചാര്‍ത്തി വേണ്ടപ്പെട്ടവര്‍ കൈ കഴുകുന്നു. എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ അജയിയുടെ കൂട്ടുകാര്‍ മനസിലാക്കുന്നു. മാത്രമല്ല തങ്ങളുടെ കൂട്ടത്തില്‍ ഉള്ള കരണിന്റെ അച്ഛനും ഈ അഴിമതിയില്‍ പങ്കുണ്ട് എന്ന് ഇവര്‍ അറിയുന്നു. സമാധാനപരമായ സമരം പോലീസിനെ വിട്ടു അടിച്ചു ഒതുക്കുന്നു. പോലീസ് അടിച്ചമര്‍ത്തല്‍ അജയിയുടെ അമ്മയെ കോമയില്‍ ആക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആയ ലക്ഷ്മൺ പാണ്ഡേ തങ്ങളുടെ നേതാക്കളുടെ സഹായം തേടുന്നു. എന്നാല്‍ അഴിമതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും പങ്കുള്ള നേതാക്കള്‍ കൈ മലര്‍ത്തുന്നു. ലക്ഷ്മണിന്‍റെ ഉള്ളിലെ തീവ്ര ഹിന്ദു അവിടെ മരിക്കുന്നു. അതോടു കൂടി തങ്ങള്‍ തന്നെയാണ് അഭിനവ ഭഗത് സിങ്ങും രാജ്ഗുരുവും ആസാദും എല്ലാം എന്ന്‍ തിരിച്ചറിഞ്ഞ ദല്‍ജീത്തും സംഘവും രണ്ടാം വിപ്ലവത്തിന് തയ്യാറാവുന്നു.


ഭഗത് സിംഗും കൂട്ടാളികളും സാണ്ടേഴ്സിനെ കൊലപ്പെടുത്തിയതിന്‌ സമാനമായ രീതിയിൽ ദൽജീതും കൂട്ടുകാരും പ്രതിരോധമന്ത്രിയെ തീര്‍ക്കുന്നു. കരൺ തന്റെ പിതാവിനെയും വെടിവെച്ചുകൊല്ലുന്നു. പ്രതിരോധമന്ത്രിയെ കൊന്നത് തീവ്രവാദികളാണെന്ന് കരുതുന്ന മാധ്യമങ്ങൾ അയാളെ രക്തസാക്ഷിയായി ഉയർത്തിക്കാട്ടുന്നു. സമൂഹത്തില്‍ നിന്ന്‍ ഒരു കള പറിച്ചു കളഞ്ഞിട്ടും ആ കളയുടെ ഇല്ലാത്ത മാഹാത്മ്യം പാടി പുകഴ്ത്തുന്ന ചീപ്പ് പോളിട്ക്സ് ആണ് പിന്നീട് നടക്കുന്നത്. ഒരു ഫ്രോഡിനെ മഹാനാക്കുന്ന ചീപ്പ് മീഡിയ പോളിടിക്സിനെതിരെ തിരിയുന്ന ഇവര്‍ ജനങ്ങളെ സത്യം അറിയിക്കാനായി ആകാശവാണി നിലയം പിടിച്ചെടുക്കുന്നു. കരൺ റേഡിയോയിലൂടെ കുറ്റസമ്മതം നടത്തി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്നു. ജനങ്ങൾ അവരുടെ കൃത്യത്തെ അനുകൂലിക്കുന്നുവെങ്കിലും സർക്കാർ നിലയത്തിലേക്ക് കമാൻഡോ സംഘത്തെ അയച്ച് എല്ലാവരെയും കൊലപ്പെടുത്തുന്നു. മരിക്കുന്നതിനു മുന്നേ ദല്‍ജീത്ത് കരണിനോട് തനിക്ക് സൂ മക്കിൻലിയോടുള്ള പ്രണയം വെളിപ്പെടുത്തുന്നു. എല്ലാവരും ഒന്നിനൊന്നു തകര്‍ത്തുകളഞ്ഞ ഈ സിനിമയില്‍ ക്ലൈമാക്സില്‍ സിദ്ധാർത്ഥ് ആമീറിനെ ഒന്ന് സൈഡ് ആക്കിയോ എന്നും സംശയമുണ്ട്.
രംഗ് ദേ ബസന്തി ഓള്‍ ടൈം ഫേവറിറ്റ്.

SAGAR BESLIN ABRAHAM

YOU WANT TO DOWNLOAD THIS MOVIE
CLICK HERE >>>   

Saturday 8 July 2017

AYAL SASI Movie Review

*അയാൾ ശശി ഗംഭീരം*


ചെറിയ ചിത്രങ്ങൾ വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ തീയേറ്ററുകളിലെത്തുകയും അവ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വലിയ വിജയങ്ങളുമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വമ്പൻ താര സാന്നിധ്യമോ വലിയ ബജറ്റോ ഒന്നുമല്ല സിനിമകളെ പ്രേക്ഷക പ്രിയമാക്കുന്നതു. അതിലെ കഥയും, കഥയിലെ പുതുമയും, അതിൽ നിറഞ്ഞിട്ടുള്ള പ്രേക്ഷകരുമായി സംവദിക്കുന്ന അതിന്റെ ആത്മാവുമാണ്. കഴിഞ്ഞ വർഷം മഹേഷിന്റെ പ്രതികാരവും അനുരാഗ കരിക്കിൻ വെള്ളവും ഹാപ്പി വെഡിങ്ങും നമ്മൾ കണ്ടു..ഈ വർഷം അങ്കമാലി ഡയറീസും രക്ഷാധികാരി ബൈജുവും ഇപ്പോൾ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രങ്ങളുമൊക്കെ നേടിയ അല്ലെങ്കിൽ നേടി കൊണ്ടിരിക്കുന്ന പ്രേക്ഷക പിന്തുണയും നമ്മൾ കണ്ടു കഴിഞ്ഞു. ഈ കൂട്ടത്തിലേക്ക് ചേർത്ത് വെക്കാവുന്ന ഒരു ചിത്രമായി മാറി കഴിഞ്ഞു സജിൻ ബാബു സംവിധാനം ചെയ്ത അയാൾ ശശി എന്ന കൊച്ചു വലിയ ചിത്രം.
ജൂലൈ ഏഴിന് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം പറയുന്നത് ശശി എന്ന കഥാപാത്രത്തിലൂടെ നമ്മളോരോരുത്തരുടേയും ജീവിതകഥ തന്നെയാണ്. ശ്രീനിവാസനാണ് ശശി എന്ന കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. അസ്തമയം വരെ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം അയാൾ ശശി എന്ന ഈ ചിതവുമായി എത്തുമ്പോൾ സജിൻ ബാബു സ്വീകരിച്ചത് ആക്ഷേപ ഹാസ്യത്തിന്റെ ഫോർമാറ്റാണ്. ആക്ഷേപ ഹാസ്യത്തിലൂടെ നമ്മുടെ ഇന്നത്തെ നഗര കേന്ദ്രീകൃതമായ ജീവിത രീതികളെയും സാഹചര്യങ്ങളെയും പെരുമാറ്റങ്ങളെയുമെല്ലാം സജിൻ ബാബു ശശി എന്ന തന്റെ നായകൻറെ കഥയിലൂടെ വരച്ചിടുന്നു.
വളരെയധികം വിശ്വസനീയമായ കഥ സന്ദർഭങ്ങളൊരുക്കി പ്രേക്ഷകരുടെ മനസ്സുകളുമായി ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും ബന്ധിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഒരു രചയിതാവ് എന്ന രീതിയിലും സംവിധായകനെന്ന നിലയിലും സജിൻ ബാബുവിന്റെ വിജയം.
ശശി നമ്പൂതിരി ഒരു പെയിന്റിംഗ് ആർട്ടിസ്റ് ആണ്. തന്റെ പെയിന്റിങ്ങുകൾ വിറ്റു ജീവിക്കുന്ന അയാൾക്ക്‌ എപ്പോഴും സമൂഹത്തിന്റെ ശ്രദ്ധ തന്നിലേക്ക് തിരിക്കണമെന്നാഗ്രഹമുണ്ട്. അതിനായി ശശി ഏതു വഴിയും സ്വീകരിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ ഒരു ഹൈ ടെക്ക് ശവപ്പെട്ടിയെ കുറിച്ച് ശശി അറിയാനിടവരികയും അങ്ങനെയൊരെണ്ണം നാട്ടിലെത്തിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്യുന്നു. തുടർന്ന് ശശിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
വളരെ റിയലിസ്റ്റിക്കായി ഈ ചിത്രമൊരുക്കാൻ സജിൻ ബാബുവിന് കഴിഞ്ഞിട്ടുണ്ട്. ഒരു സ്പൂഫ് പോലെയാകാതെ എല്ലാത്തരം പ്രേക്ഷകനെയും രസിപ്പിക്കാനുതകുന്ന, എന്നാൽ അതിനു വേണ്ടി വിട്ടു വീഴ്ചകൾക്ക് വിധേയമാകാതെ താൻ പറയുദ്ദേശിച്ചതു വളരെ സത്യസന്ധമായി പറയാൻ കഴിഞ്ഞു എന്നതാണ് ഈ സംവിധായകന്റെ മികവ്. പ്രശസ്തിക്കും മറ്റുള്ളവരുടെ ശ്രദ്ധ നേടാനും വേണ്ടി നമ്മുടെ ഇന്നത്തെ ആധുനിക ലോകത്തിൽ മനുഷ്യർ കാട്ടി കൂട്ടുന്ന കാര്യങ്ങളെയും സോഷ്യൽ മീഡിയ ഉപയോഗിച്ച് നടത്തുന്ന പബ്ലിസിറ്റി സർക്കസുകളെയും സർകാസ്റ്റിക് ആയ രീതിയിൽ സമീപിച്ചിട്ടുണ്ട് സംവിധായകൻ. ശശി എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലെ പല പൊള്ളത്തരത്തെയും ഹിപ്പോക്രസിയെയും സംവിധായകൻ വളരെ രസകരമായി പൊളിച്ചടുക്കിയിട്ടുണ്ട്. പ്രേത്യേകിച്ചും മതങ്ങളുടെ പേരിൽ നടക്കുന്ന പൊള്ളയായ കാര്യങ്ങളെ നല്ല രീതിയിൽ തന്നെ ഹാസ്യവൽക്കരിച്ചിട്ടുണ്ട് സജിൻ ബാബു ഈ ചിത്രത്തിലൂടെ.
ശശിയായി ശ്രീനിവാസൻ നടത്തിയ മികച്ച പ്രകടനമാണ് ചിത്രത്തിനെ മറ്റൊരു സവിശേഷത. തന്റെ സ്വതസിദ്ധമായ സംഭാഷണ ശൈലിയും ശരീര ഭാഷയും ഇത്ര മികച്ച രീതിയിൽ ശ്രീനിവാസൻ അടുത്ത കാലത്തെങ്ങും ഒരു കഥാപാത്രത്തിനായി ഉപയോഗിച്ച് കണ്ടിട്ടില്ല. ഒരുപക്ഷെ ശ്രീനിവാസന്റെ ഓഫ്‌സ്ക്രീൻ വ്യക്തിതവുമായി കുറച്ചേറെ സാമ്യം തോന്നുന്ന ഒരു കഥാപാത്രമാണ് ശശി എന്ന് പറയാം. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച കൊച്ചു പ്രേമൻ, എസ് പി ശ്രീകുമാർ, രാജേഷ് ശർമ്മ , അനിൽ നായർ , ദിവ്യ ഗോപിനാഥ് എന്നിവരും തങ്ങളുടെ ഭാഗങ്ങൾ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ചു.

PAVITHRAM Movie Review

'PAVITHRAM'' MALAYALAM MOVIE REVIEW


സ്വന്തം അമ്മയുടെ ഗർഭ കാലം കണ്ട അപൂർവ്വം മക്കളിൽ ഒരാളാകും പവിത്രം എന്ന സിനിമയിലെ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി . തന്റെ 'അമ്മ ഗർഭം ധരിച്ചിരിക്കുകയാണെന്നു അറിഞ്ഞപ്പോൾ ഏറ്റവും അധികം സന്തോഷിച്ചതും ഉണ്ണിയാണ് . ഒരു കുല പച്ചമാങ്ങ യാണ് ഉണ്ണി മാവീന്നു പറിച്ചു അമ്മക്ക് കൊണ്ട് കൊടുത്തത്. ഭീമനായിരുന്നെങ്കിൽ ഒരു മരം തന്നെ പിഴുതു അമ്മക്ക് തരുമായിരുന്നു എന്ന് ഉണ്ണി പറഞ്ഞു . ഒരു പെൺ കുഞ്ഞു കൂടി വേണമെന്ന് ഈശ്വരപിള്ളയുടെയും ദേവകിയമ്മയുടെയും ആഗ്രഹമായിരുന്നു. പക്ഷെ ഈശ്വരകടാക്ഷം അല്പം വൈകിയാണ് അവരിലെത്തിയത്. മൂത്ത മകന്റെ വിവാഹം കഴിഞ്ഞു ഏറെ കാലമായി കുഞ്ഞുങ്ങൾ ഒന്നും ഉണ്ടാവാതിരുന്നതും അവര്‍ക്ക് ഈയൊരു സന്തോഷത്തോടൊപ്പം ചെറിയ വ്യസനവും ഉണ്ടാക്കിയിരുന്നു.ധാരാളം രസകരമായ അഭിയായ മുഹൂര്‍ത്തങ്ങള്‍ ഉള്ള ചിത്രമായിരുന്നു പവിത്രം. അതില്‍ ഒന്നാണ് ഈശ്വര പിള്ളയുടെ മൂത്ത മകന്‍ ആയി ശ്രീനിവാസന്‍ ചെയ്ത ഡോക്ടര്‍ രാമൃഷ്ണന്‍ എന്ന കഥാപാത്രം അമ്മ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നറിഞ്ഞ് വീട്ടില്‍ എത്തുന്ന രംഗങ്ങള്‍ . മകനെ കണ്ടയുടന്‍ ചെയ്ത തിലകന്‍റെ കഥാപാത്രം ചെറിയ ചമ്മലോടു കൂടി പുറത്തേക്കു പോകുന്നതും അമ്മ മകന്റെ മുമ്പില്‍ ചെറിയ നാണത്തോടെ നില്‍ക്കുന്നതുമായ രംഗങ്ങള്‍.
ശ്രീരാഗം പോലെ മനോഹരിയായിരുന്നു മീര ...ശോഭന ചെയ്ത കഥാപാത്രമായിരുന്നു മീര..ഉണ്ണിയുമായി പ്രണയത്തിലാണവൾ. അതുപോലെ തന്നെ പ്രണയിക്കുകയാണ് ഈശ്വരപിള്ളയും ദേവകിയമ്മയും. വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട് ഇവരുടെ പ്രണയം ശ്രീ രാഗമോ തേടുന്നു നീയീ വീണതൻ പോൻ തന്ത്രിയിൽ എന്ന ഗാനത്തിലൂടെ. പക്കാല നിലബടി എന്ന ഖരഹരപ്രിയയിലെ പ്രശസ്തമായ ത്യാഗരാജ കൃതി ബേസ് ചെയ്തു ശരത് കമ്പോസ് ചെയ്ത ഗാനമാണിത്. ഖരഹരപ്രിയയിൽ കൈശികി നിഷാദം ആണ്. പക്ഷെ ചില ഭാഗങ്ങളിൽ കാകളി നിഷാദം ഉപയോഗിച്ചിട്ടുണ്ടെന്നു ശരത് പറയുന്നു.
വാലിന്മേൽ പൂവും എന്ന ഗാന ചിത്രീകരണത്തിലൂടെയാണ് ശ്രീവിദ്യ ചെയ്ത കഥാപാത്രത്തിന്റെ ഗര്ഭകാലം കാണിച്ചിരിക്കുന്നത്. ഇത്രയും മനോഹരമായ ഒരു ഗാനചിത്രീകരണം മുൻപ് കണ്ടിട്ടില്ല. പ്രകൃതിയോട് ഇത്ര അടുത്ത് ഇടപഴകുന്ന അപൂർവ്വം ഗാനരംഗങ്ങളിൽ ഒന്ന്. ചട്ടിയിലെ കരി എടുത്തു തിലകൻ മീശ കറുപ്പിക്കുന്നതും. ശ്രീവിദ്യ വിളക്കിലെ കരികൊണ്ടു കണ്ണെഴുതുന്നതും. തിലകനും നെടുമുടി വേണുവും പാടത്ത് നടക്കുമ്പോൾ കൊയ്ത്തുകാരി പെണ്ണുങ്ങൾ തിലകനെ നോക്കി കളിയാക്കി ചിരിക്കുന്നതും എല്ലാം വളരെ നർമ്മത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഗർഭിണിക്ക് പച്ചമാങ്ങ തിന്നാനുള്ള കൊതി മുതൽ സുഖ പ്രസവത്തിനു അവരെ ചെയ്യിപ്പിക്കുന്ന ചെറിയ വ്യായാമങ്ങൾ വരെ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു സംവിധായകൻ ഈ ഗാന രംഗത്തിൽ .
അമ്മയുടെ വയറിൽ കിടക്കുന്ന കുഞ്ഞിനെ ഒരു കുഞ്ഞരിപ്രാവിനോട് ഉപമിക്കുകയാണ് പ്രിയ കവി ശ്രീ ഓ എൻ വി. അമ്മത്തിരുവയർ ഉള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണി പ്രാവ് . കല്യാണി രാഗമായിരുന്നു ശരത് ഈ ഗാനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. എം ജി ശ്രീകുമാറിന്റെ മനോഹരാലാപനം ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ് .


പക്ഷെ ആ സന്തോഷം ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് ആയിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. പ്രസവത്തോടെ 'അമ്മ' മരിക്കുന്നു . ആകെ ദുഃഖം തളം കെട്ടി നിൽക്കുന്ന അവസ്ഥ . ശുഭപന്തുവരാളി രാഗമായിരുന്നു ആ ഒരു സിറ്റുവേഷന് വേണ്ടി ശ്രീ ശരത്ത് ഉപയോഗിച്ചത് ദാസേട്ടൻ പാടിയ പറയൂ നിന്‍ ഹംസഗാനം എന്ന ഗാനം ..... ചിത്രത്തിൽ എന്ന പോലെ പ്രേക്ഷകരെയും വളരെയേറെ ദുഃഖത്തിൽ ആഴ്ത്തുന്നു ഈ ഗാനം.
കുറ്റബോധത്താൽ അച്ഛൻ നാടുവിട്ടു പോയി. കുഞ്ഞിനു ഒരിറ്റു മുലപ്പാൽ നൽകാൻ പുഞ്ചിരിച്ചേച്ചിക്ക് തോന്നി . ഉണ്ണിക്കു എന്ത് ചെയ്യണമെന്ന് അറിയില്ല. ഒരു ഭാഗത്തു സ്വന്തം അനുജത്തി . മറ്റൊരു ഭാഗത്തു മീരയോടൊപ്പം ഉള്ള കുടും ജീവിതം. കുഞ്ഞുങ്ങളില്ലതിരുന്ന മൂത്ത ജ്യേഷ്ടന്‍ സ്വന്തം അനുജത്തിയെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ സ്വന്തം അനുജത്തിക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ചു ഉണ്ണി.
മീനാക്ഷി വളരുന്നു ആ വളർച്ച കാണിക്കുന്നത് ഒരു ഗാനരംഗത്തിലൂടെയാണ്. താളമയഞ്ഞു ഗാനമപൂർണ്ണം താരലയം പാടും രാഗധാര എന്ന ഗാനമാണ് ഈ സിറ്റുവേഷനില്‍ ചിത്രത്തില്‍ വരുന്നത്. രണ്ടു രാഗങ്ങള്‍ ആണ് ഇതിന്റെ സംഗീത സംവിധായകന്‍ ശരത്ത് ഈ ഗാനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഗാനം തുടങ്ങുന്നത് ഒരു ശോക ഭാവത്തിലാണ്. അതിനു വേണ്ടി ദ്വിജാവന്തി എന്ന രാഗവും അനുപല്ലവിയിലും ചരണത്തിലും കാണപ്പെടുന്ന സന്തോഷത്തിനു മധ്യമാവതിയും സംഗീത സംവിധായകൻ ഉപയോഗിച്ചിരിക്കുന്നു.
ഉണ്ണി മീനാക്ഷിയെ ചേട്ടാ എന്ന് വിളിക്കാൻ പഠിപ്പിച്ചപ്പോൾ മീനാക്ഷിയുടെ നാവിലെ സരസ്വതി ചേട്ടഛാ എന്നു മാറ്റി വിളിപ്പിച്ചു. ചേട്ടച്ഛൻ അവളുടെ അച്ഛനും അമ്മയും ജ്യേഷ്ഠനും കളിക്കൂട്ടുകാരനും എല്ലാമായി. മീനാക്ഷി വളർന്നു .അവൾ വയസറിയിച്ചിരിക്കുകയാണ്. പെൺകുട്ടികൾ ഋതുമതിയാകുന്ന രംഗം ചിത്രീകരിച്ച അപൂർവ്വം സിനിമകളിൽ ഒന്നാകും പവിത്രം. പുഴയോരത്ത് മീനാക്ഷി ഇരിക്കുന്നതും പെട്ടന്ന് അടിവയറ്റിൽ ഉണ്ടാകുന്ന വേദനയും മുഖത്തെ ഭാവമാറ്റവും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ടി കെ രാജീവ് കുമാർ.


ഉപരിപഠനത്തിനായി ഗ്രാമീണതയിൽ നിന്നും നാഗരികതയിലൂടെയുള്ള കലാലയകാഴ്ചകൾ മീനാക്ഷിയുടെ മനസ്സിൽ പുതിയ വർണ്ണങ്ങൾ വാരിവിതറി.
പാരമ്പര്യമായ ദേഹണ്ഡപ്പണി കൈവിടാൻ ഉണ്ണി തയ്യാറായിരുന്നില്ല. പല സന്ദര്ഭങ്ങളിലും മീനാക്ഷിക്ക് ദേഹണ്ഡക്കാരനായ ഉണ്ണിയെ അംഗീകരിക്കാൻ വൈഷമ്യം ഉണ്ടായി. നാഗരികതയുടെ നാട്യംവും ജ്യേഷ്ഠനും ഭാര്യയും മീനാക്ഷിയെ തന്നിൽ നിന്ന് അകറ്റുമോ എന്ന് ഉണ്ണി നന്നായി ഭയപ്പെട്ടിരുന്നു .
ആ ഒരു ഭയം ഉണ്ണിയുടെ മനസ്സിനെ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചിരുന്നു. മറ്റൊരു സന്ദർഭത്തിൽ മീനാക്ഷിക്ക് ഉണ്ടാകുന്ന അപകടം ഉണ്ണിയുടെ മനസിന്റെ നിലയാകെ തെറ്റിച്ചു. അതറിഞ്ഞു മീനാക്ഷി ഓടിയെത്തിയപ്പോഴേക്കും സമയം അല്പം വൈകിയിരുന്നു. മീനാക്ഷിക്ക് തന്റെ ചേട്ടച്ഛനെ തിരികെ കിട്ടും എന്ന വിശ്വാസത്തോടെ മീനാക്ഷി തന്റെ ചേട്ടച്ഛനെ മാറോടു ചേർത്തു. പ്രേക്ഷകര്‍ ഈ ചിത്രത്തെയും.
സന്തോഷ് ശിവൻ എന്ന ഛായാഗ്രാഹകന്റെ കഴിവ് വേണ്ടുമോളം ഉപയോഗിച്ച ഒരു ചിത്രം കൂടിയായിരുന്നു പവിത്രം. ക്ഷണക്കത്ത് എന്ന രാജീവ് കുമാർ ചിത്രം മുതൽ അദ്ദേഹത്തിന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും സംഗീതം നിർവഹിച്ചത് ശരത്ത് ആയിരുന്നു. ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ശരത് തന്നെയായിരുന്നു നിര്‍വഹിച്ചത്. ഗാന സന്ദര്ഭത്തിനനുയോജ്യമായ ഒരു പിടി നല്ല ഗാനങ്ങള്‍ നല്‍കാന്‍ ശരത് , ഓ എന്‍ വി എന്നിവര്‍ക്കായി .
അഞ്ഞൂറോളം വര്ഷം പഴക്കം ഉള്ള പിറവത്തെ പാഴൂരുള്ള പടുതോൾ എട്ടുകെട്ടു മനയാണ് ഈ സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നത്. മോഹൻ ലാൽ എന്ന പ്രതിഭയുടെ അസാധ്യമായ പ്രകടങ്ങൾ ഉള്ള ചിത്രം കൂടിയാണ് പവിത്രം . പ്രത്യേകിച്ച് ഈ ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗങ്ങൾ.
ചെറുതാണെങ്കിലും കെ പി എ സി ലളിത മനോഹരമാക്കിയ കഥാപാത്രമായിരുന്നു പുഞ്ചിരി. ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗങ്ങളിൽ നമ്മെ കണ്ണു നനയിപ്പിക്കുന്നു ഈ കഥാപാത്രം. വിന്ദുജാ മേനോന്‍ ചെയ്ത മീനാക്ഷി എന്ന കഥാപാത്രം നമ്മുടെ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു. അധികം വേഷങ്ങള്‍ ഒന്നും അവര്‍ മലയാള സിനിമയില്‍ ചെയ്തിട്ടില്ല എങ്കിലും മലയാളികളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന കഥാപാത്രമായിരുന്നു മീനാക്ഷി.
പ്രശസ്തനായ ഒരു മനോരോഗ വിദഗ്ദന്‍ ഒരിക്കല്‍ രാജീവ്‌ കുമാറിനോട് ചോദിക്കുകയുണ്ടായി, മോഹന്‍ലാല്‍ ക്ലൈമാക്സ് രംഗങ്ങളില്‍ കാണിക്കുന്ന ഒരു തരം മാനസിക അസ്വാസ്ഥ്യം അഭിനയിച്ചു കാണിക്കുവാന്‍ വേണ്ടി അങ്ങനെ പെരുമാറുന്ന ഏതെങ്കിലും മനോരോഗിയെ സന്ദര്‍ശിച്ചിരുന്നോ അല്ലെങ്കില്‍ എന്തെങ്കിലും പഠനമോ മറ്റോ നടത്തിയിരുന്നോ എന്ന് . ഇല്ല എന്നായിരുന്നു രാജീവ്‌ കുമാറിന്റെ മറുപടി. ആ കഥാപാത്രം അന്നേരം ചെയ്യുന്നപോലെയാണ്‌ ജീവിതത്തിലും അത്തരം മാനസിക രോഗികള്‍ പെരുമാറുന്നത് എന്നു ഡോക്ടര്‍ പറയുന്നത് കേട്ട രാജീവ്‌ കുമാര്‍ അത്ഭുത സ്തബ്ദന്‍ ആയി എന്നാണ് ശ്രീ രാജീവ്‌ കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്
പി ബാലചന്ദ്രൻ എന്ന അസാമാന്യ പ്രതിഭയുടെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നുകൂടിയാണ് പവിത്രം. ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നതു ട്രിവാൻഡറും ലോഡ്‌ജ്‌ എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്ത കോര എന്ന കഥാപാത്രത്തിലൂടെ ആയായിരിക്കും. കമ്മട്ടിപ്പാടം എന്ന അടുത്തിറങ്ങിയ ചിത്രത്തിലെ രചനയിലൂടെ അദ്ദേഹം ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് മലയാള സിനിമയില്‍ നടത്തിയിരിക്കുന്നത്. ഇനിയും പവിത്രമോ ഉള്ളടക്കമോ പോലുള്ള ചിത്രങ്ങളുമായി അദ്ദേഹം നമ്മെ വിസ്മയിപ്പിക്കട്ടെ.


TIYAN Movie Review

ആത്മീയജ്ഞാനത്തിന്റെ, ബോധത്തിന്റെ മേല്പടിയാൻ... "ടിയാൻ"

അൽപ്പമെങ്കിലും ആത്മീയജ്ഞാനവും ബോധവും ഉള്ളവർ കാണേണ്ട ചിത്രം. അല്ലാത്തവർക്ക് രണ്ടാം പകുതിയിൽ കല്ലുകടി തോന്നുന്നത് സ്വാഭാവികം മാത്രം...
മനോഹരമായ ഫ്രെയിമുകൾ കൊണ്ടും ഇതുവരെ മലയാള സിനിമ കണ്ടു ശീലിച്ച കഥാ, ആഖ്യാന രീതികളിൽ നിന്നും മലയാള സിനിമയെ "ഗുരു" വിന് ശേഷം കൈപിടിച്ച് ഉയര്‍ത്തിയ ചിത്രം....
പ്രവചനങ്ങൾക്കും അതീതമായ ഈ ചിത്രം, പല രീതിയിൽ നിർവചിക്കാവുന്ന അർത്ഥതലങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്നു

പണ്ഡിതനും ബ്രഹ്മണനും ആയ പട്ടാഭിരാമഗിരി തന്റെ പൂർവികസ്വത്ത് കയ്യേറാൻ ശ്രമിക്കുന്ന ആൾദൈവത്തോട് നടത്തുന്ന ചെറുത്തു നിൽപ്പിന്റെ കഥയാണ് ടിയാൻ പറയുന്നത്. ഈ ചെറുത്ത് നിൽപ്പിനിടയിൽ പട്ടാഭിരാമഗിരി ഒറ്റപ്പെടുമ്പോൾ ജ്ഞാനോദയവും പോരാടുന്നുള്ള ഊർജവും നൽകി അമാനുഷിക ശക്തിയുള്ള അസ്‌ലൻ മുഹമ്മദ് എന്ന വ്യക്തിയുടെ കടന്നുരവോടെ ചിത്രം അതിന്റെ ലക്ഷ്യത്തിലേക്കെത്തുന്നു..
അസ്‌ലൻ മുഹമ്മദ് ആര്, എന്തിന് പട്ടാഭിരാമഗിരിയെ സഹായിക്കാനയാൾ ഒരുങ്ങുന്നു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലോട്ട് വയ്ക്കുന്നത്...


മനുഷ്യനും ദൈവവും ഒന്നാണ് എന്ന തിരിച്ചറിവ് പട്ടാഭിരാമന്റെ ജീവിതത്തിലേക്കും ഒരു ജനതയുടെ മനസ്സിലേക്കും ചിത്രം പടർത്തുന്നു...
തന്റെ കരിയറിലെ മിന്നുന്ന പ്രകടനം ഇന്ദ്രജിത് സുകുമാരൻ കാഴ്ചവെച്ചപ്പോൾ അള്ളാഹുവിന്റെ കൈ ഉള്ള അസ്‌ലൻ മുഹമ്മദിന്റെ പൂർവ ജീവിതവും, വർത്തമാന കാലത്ത് ആത്മീയ വരങ്ങൾ ലഭിച്ച ജ്ഞാനിയായും പ്രിഥ്വിരാജ് നമ്മളെ വിസ്മയിപ്പിക്കുന്നു...
മലപോലെയുള്ള ആശയങ്ങൾ സാധാരണക്കാരന് പോലും മനസ്സിലാകുന്ന രീതിയിലുള്ള മുരളി ഗോപിയുടെ എഴുത്തും പ്രശംസ അർഹിക്കുന്നതാണ്. മലയാള സിനിമയുടെ ഭാവി ഇദ്ദേഹത്തിന്റെ കൈയ്യിലും സുരക്ഷിതമാണ്. 1550 മുതൽ സ്വച്ഛ് ഭാരതും ഗോമാതാവും ഗോമാംസവും വരെ ചിത്രത്തിന് പ്രമേയമാകുന്നു. ചിത്രത്തിലെ സംഭാഷണങ്ങൾ എടുത്ത് പറയേണ്ടതാണ്...

ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തെ പുച്ഛിച്ചവർക്കുള്ള ഇടിവെട്ട് മറുപടിയാണ് ഈ ചിത്രം....
മികച്ച ഒരു ആവിഷ്കാരം നൽകിയ സംവിധായകൻ ജിയെൻ കൃഷ്ണകുമാറും വളരെ അതികം പ്രശംസ അർഹിക്കുന്നു. കേരളത്തിന് പുറത്തും ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ് ടിയാൻ...
തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട മികച്ച ചിത്രം
My Rating : 4.5/5
#sagarbeslinabraham