Thursday 11 January 2018

ദിലീപ് ഇപ്പോൾ കളിക്കുന്നത് പുതിയ കളി

ദിലീപ് ഇപ്പോൾ  കളിക്കുന്നത്  പുതിയ കളി
ജയിൽ വാസത്തിന് ശേഷം തിരികെ എത്തിയ ജനപ്രിയ നായകൻ ദിലീപ് വളരെ ശ്രദ്ധയോടെ ആണ് പുതിയ ചിത്രങ്ങൾ സെലക്ട് ചെയ്യുന്നത്.
തന്റെ സ്ഥിരം ശൈലിയിലുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഒടുവിൽ ഇറങ്ങിയ രാമലീല. രാമലീലയുടെ വൻ വിജയം ദിലീപിനെ മാറി ചിന്തിപ്പിച്ചു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും കിട്ടുന്ന റിപ്പോര്‍ട്ട്.
പുതിയതായി കുമ്മാരസംഭവം എന്ന ചിത്രം മാത്രമാണ് അദ്ദേഹം കരാർ ചെയ്തിട്ടുള്ളത്. അതും പതിവ് കോമഡി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു വാർ മൂവിയാണ്. തെലുങ്ക് സൂപ്പര്‍താരം സിദ്ധാർത്ഥ് ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ആഴ്ച വന്ന കുമ്മാരസംഭവം ഫസ്റ്റ് ലുക്കിന് വൻ സ്വീകാര്യത ആണ് ലഭിച്ചത്.



Monday 25 December 2017

ശരാശരിയിൽ ഒതുങ്ങിയ ആട് 2


"ആട് ഒരു ഭീകരജീവി" തീയറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും ടോറന്റ്, DVD റിലീസോടെ സിനിമ മലയാളീ യുവഹൃദയങ്ങളിൽ വൻ സ്വീകാര്യത നേടി. തുടര്‍ന്ന് ആടിന്റെയും ഷാജി പാപ്പന്റെയും ആരാധകരുടെ നിരന്തര അഭ്യര്‍ഥനകളെ തുടര്‍ന്ന് ആടിന്റെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും എത്തിയിരിക്കുകയാണ്





🔰 എന്താണ് ആട് 2 🔰
വർഷങ്ങളായി പ്രവര്‍ത്തനം ഒന്നുമില്ലാതെ കാട്പിടിച്ച് കിടക്കുന്ന വിന്നേഴ്സ് ക്ളബ് ഒരു മാസത്തിനകം പുനപ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ ക്ളബ്ബിന് അനുവദിച്ച സ്ഥലം തിരിച്ചു പിടിക്കാൻ പഞ്ചായത്ത് തീരുമാനിക്കുന്നു.
പഞ്ചായത്തിന്റെ ഈ നടപടി മറികടക്കാൻ പാപ്പനും കൂട്ടരും വടംവലിയുമായി വീണ്ടും ഇറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന വടംവലി മത്സരത്തിൽ 51 പവന്റെ സ്വർണ്ണകപ്പ് പാപ്പനും കൂട്ടരും വിജയിച്ച് നേടുന്നു. തുടര്‍ന്ന് ഈ കപ്പ് മൂലം പാപ്പനും പിള്ളേർക്കും ഉണ്ടാകുന്ന പ്രശ്നങ്ങളും മോഡീ ഗവണ്‍മെന്റിന്റെ നോട്ട് നിരോധനവുമെല്ലാമാണ് പ്രധാനമായും ആടിന്റെ രണ്ടാം വരവിൽ വിഷയമാകുന്നത്

🔰 കഥാപാത്രങ്ങളിലേക്ക് 🔰
സിനിമയുടെ തുടക്കത്തിൽ ഒരു സീനിൽ പിങ്കി ആടിനെയും മക്കളെയും കാണിക്കുന്നത് ഒഴിച്ചാൽ ഈ സിനിമയ്ക്ക് ആടുമായി യാതൊരുവിധ ബന്ധവുമില്ല. ആദ്യ ഭാഗത്തേക്കാൾ മാസ്സ് പരിവേഷം കൂടുതലാണ് രണ്ടാം ഭാഗത്തിൽ ഷാജി പാപ്പന്. മലേഷ്യയിലെ അധോലോക നായകനായിരുന്ന ഡ്യൂഡ് ഇന്ന് തമിഴ്‌നാട്ടിലെ ഒരു ഹോട്ടലിലെ അടിമ കുക്കാണ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ  കൈയ്യടി നേടുന്നതും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതും വിനായകന്റെ ഡ്യൂഡ് എന്ന കഥാപാത്രമാണ്. ഷാജി പാപ്പനായി ജയസൂര്യയും അറയ്ക്കൽ അബുവായി സൈജു കുറുപ്പും സർബത്ത് ഷമീറായി വിജയ് ബാബുവും ആദ്യ ഭാഗത്തിലെപോലെ തന്നെ രണ്ടാം ഭാഗത്തിലും ജീവിച്ചു. സണ്ണി വെയ്ന് കാര്യമായി ഒന്നും തന്നെ ചെയ്യാൻ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ഒരോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പാപ്പന്റെ മുൻ ഭാര്യ മേരിയും(ശ്രിന്ദ) ഡ്രൈവർ പൊന്നപ്പനും(അജു) കാണികളിൽ ചിരി പടർത്തി.

ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിൽ കോമഡി രംഗങ്ങൾ വളരെ കുറവായിരുന്നു. തിരക്കഥയുടെ പോരായ്മയും കോമഡി രംഗങ്ങളുടെ കുറവും സിനിമയെ ആവറേജ് നിലവാരത്തിൽ പിടിച്ചു നിര്‍ത്തി. 35 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് ചിത്രം എത്രത്തോളം ആസ്വദിക്കാൻ കഴിയുമെന്ന് കണ്ടറിയണം .

🔰 മൊത്തത്തിൽ ആട് 2 🔰

അമിത പ്രതീക്ഷകളും ലോജിക്കും മാറ്റി നിര്‍ത്തി ചിത്രത്തെ സമീപിച്ചാൽ  ഒരു ക്രിസ്മസ് എന്റെർടൈനർ കണ്ട തൃപിതീയിൽ തീയറ്റർ വിട്ടിറങ്ങാം.  കോമഡി രംഗങ്ങളും പാപ്പനും ഡ്യൂഡുമാണ് ചിത്രത്തിന്റെ പ്രധാന മുതൽക്കൂട്ട്. കലാപരമായും കഥാപരമായും ആടിനേക്കാൾ മികച്ച ക്രിസ്തുമസ് ചിത്രങ്ങൾ വേറെയുണ്ടെങ്കിലും ആട് എഫക്റ്റിൽ അവയ്ക്കെല്ലാം പിന്നിലാണ് സ്ഥാനം. ജയസൂര്യയുടെ കരിയർ ബെസ്റ്റ് ഹിറ്റും ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും പണം വാരുന്നതും ആട് തന്നെ ആയിരിക്കും. എന്നിരുന്നാലും ഒരു ആവറേജ് ചിത്രം എന്നതിന് മുകളിലേക്ക് ആട് 2 നെ പ്രധിഷ്ഠിക്കുവാൻ ഒരിക്കലും കഴിയില്ല...
#sagarbeslinabraham

Friday 1 December 2017

GONE GIRL (MUST WATCH MOVIES)


illian Flynn ന്‍റെ  ഇതേ പേരിലുള്ള best seller നോവലിനെ ആധാരമാക്കി അവർ തന്നെ തിരക്കഥ ഒരുക്കി ഹോളിവുഡ് സിനിമാ ലോകത്തെ പ്രതിഭാധന സംവിധായകരിൽ ഒരാളായ David Fincher ന്‍റെ  സംവിധാനത്തിൽ 2014 ൽ പുറത്തു വന്ന English ചിത്രമാണ് ഗോണ്‍ ഗേള്‍.തങ്ങളുടെ അഞ്ചാം വിവാഹ വാർഷിക ദിവസം പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയ നിക് തന്‍റെ  ഭാര്യ ആമി യെ കാണാതായ വിവരം മനസ്സിലാക്കുന്നു . തന്‍റെ മാതാപിതാക്കളുടെ പുസ്തകങ്ങളിലൂടെ പ്രശസ്തയായത് കൊണ്ടുതന്നെ വൻ മാധ്യമ ശ്രദ്ധയാണ് ആമിയുടെ തിരോധാനത്തിന് ലഭിക്കുന്നത്  അന്വേഷണത്തിനിടയിൽ ലഭിച്ച ആമിയുടെ ഡയറിക്കുറിപ്പുകളും സാഹചര്യത്തെളിവുകളും നിക്കിലേക്കാണ് വിരൽ ചൂണ്ടിയത് . അന്വേഷണത്തിൽ നിക്ക് നൽകുന്ന തീരെ തൃപ്തികരമല്ലാത്ത ഉത്തരങ്ങളും പ്രതികരണങ്ങളുമാണ് അവയ്ക്ക് കാരണമായത്.. തുടർന്ന് അതിനെ ചുറ്റിപ്പറ്റി മുന്നോട്ട് പോവുന്ന കേസന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു.. ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലേക്ക്
ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകം തിരക്കഥയും സംവിധാനവും തന്നെയാണ്..ഏത് തലത്തിലേക്കാണ് കഥ നീങ്ങുന്നതെന്ന് കാണികൾക്ക് ഊഹിക്കാൻ ഒരവസരവും നൽകാത്ത രീതിയിലുള്ള ആഖ്യാന രീതിയാണ് ചിത്രത്തിന്റേത്.. കാണികളെ പിടിച്ചിരുത്തുന്ന ഘടകവും അത് തന്നെ.. മികച്ച തിരക്കഥക്ക് അതിനേക്കാൾ മികച്ച സംവിധാനം കൂടി ആയപ്പോൾ കാണികളെ ത്രില്ലിന്റെ കൊടുമുടി കയറ്റുന്ന ഒരു സൃഷ്ടി ആയി ഈ ചിത്രം..
BAFTA അവാർഡ്, അക്കാഡമി അവാർഡ്,ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൾഡ് അവാർഡ് എന്നിവയിൽ മികച്ച നടിക്കുള്ള നോമിനേഷനുകൾ pike ആമിയുടെ റോളിലൂടെ കരസ്ഥമാക്കി.. ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച സംവിധായകനുള്ള നോമിനേഷേൻ ഫിഞ്ചറും ഗോൾഡൻ ഗ്ലോബ്, BAFTA അവാർഡ്, ക്രിട്ടിക്സ് ചോയിസ് അവാർഡ് എന്നിവയിൽ മികച്ച തിരക്കഥക്കുള്ള നോമിനേഷൻ ഫ്ളിന്നും കരസ്ഥമാക്കി..
എല്ലാ സിനിമാ പ്രേമികളും കണ്ടിരിക്കേണ്ട ചിത്രം. ഈ സിനിമയുടെ മലയാളം സബ്ടൈറ്റിൽ M-Sone ൽ ലഭ്യമാണ്... 

Wednesday 29 November 2017

പ്രമുഖ നടനും മിമിക്രി താരവുമായ അബി അന്തരിച്ചു, മരണകാരണം രക്തത്തിലെ അണുബാധയെന്ന് റിപ്പോര്‍ട്ട്

എറണാകുളം: പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്.
രക്തത്തിലെ അണുബാധയാണ് മരണകാരണം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട് 

Monday 27 November 2017

വാക്ക് പാലിച്ച് ജയസൂര്യ, കോമഡി ഉത്സവം ഫെയിം ഗോകുൽ രാജ് അടുത്ത ജയസൂര്യ ചിത്രത്തിൽ പാടും

ജയസൂര്യയുടെ അടുത്ത ചിത്രത്തിൽ ഗോകുൽ രാജ് പാടും






കോമഡി ഉത്സവം ഫെയിം ഗോകുൽ രാജിന് ജയസൂര്യയുടെ അടുത്ത ചിത്രത്തിൽ പാടാനായി അവസരം ഒരുക്കിയതായി ജയസൂര്യ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഗബ്രി എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ രാജ് പിന്നണി ഗായകനായി സിനിമയിലേക്ക് എത്തുന്നത്.
ജയസൂര്യയെ പോലെയുള്ള വ്യക്തികൾ ആണ് ഇങ്ങനെ ചിലരുടെ പ്രതീക്ഷയ്ക്കും അപ്പുറം ഉള്ള സ്വപ്നങ്ങൾ സാധിച്ചു കൊടുക്കുന്നത്.കണ്ണുകൊണ്ട് ഇവൻ കാണുന്നില്ലെങ്കിലും ഇന്നിവൻ മനസ്സുകൊണ്ട് ആരാധിക്കുന്ന നമ്മുടെ പ്രിയ മണിചേട്ടനൊപ്പവും ദൈവങ്ങൾക്കൊപ്പവും തീർച്ചയായും അങ്ങും ഉണ്ടാകും.നിങ്ങളാണ് ഒരു യഥാർത്ഥ കലാസ്നേഹി ഒരുപാട് നന്ദിയുണ്ട് Jayasurya ❤️😘 😘 😘
ജയസൂര്യ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വാര്‍ത്ത വായിക്കാം 👇

Tuesday 29 August 2017

ദിലീപിന് സംഭവിച്ചത്

ദിലീപിന് സംഭവിച്ചത്
ഇന്ന് കൈരളി യുടെ ഫെയ്സ്ബുക്ക് പേജിൽ വന്ന വാര്‍ത്ത താഴെ കൊടുക്കുന്നു

കൊച്ചി: രാം കുമാറിനെ മാറ്റി പുതിയ അഭിഭാഷകനായി രാമന്‍ പിള്ള എത്തിയതോടെ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദിലീപ് . ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയ അടുത്ത ആളുകളും ജാമ്യം കിട്ടുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ചതോടെ ഓണത്തിന് കുടുംബത്തോടൊപ്പം സദ്യയുണ്ണാമെന്ന ആത്മവിശ്വാസത്തിലാണ് ജനപ്രിയ നായകന്‍ ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക‍ഴിഞ്ഞത്. ജാമ്യം ലഭിക്കുമെന്ന ആത്മവിശ്വാസം നിരാശകളില്‍ നിന്നും ദിലീപിനെ കരകയറ്റിയിരുന്നു. എന്നാല്‍ ജാമ്യഹര്‍ജി കോടതി വീണ്ടും തള്ളിയതോട അക്ഷരാര്‍ത്ഥത്തില്‍ താരം തളര്‍ന്നിരിക്കുകയാണ്.
മുദ്രവെച്ച കവറില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകളാണ് ദിലീപിനെ വീണ്ടും കുരുക്കിലാക്കിയത്. 4 മണിക്കൂറോളം വാദം നടത്തി രാമന്‍പിള്ള കോടതിയില്‍ നിന്ന് മടങ്ങിയപ്പോള്‍ ദിലീപ് ജാമ്യം ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ണായക തെളിവുകല്‍ വാദ വേളയില്‍ പ്രൊസിക്യൂഷന്‍ പുറത്തെടുത്തതോടെ രാമന്‍പി‍ള്ളക്ക് മറുപടിയില്ലാതാവുകയായിരുന്നു. പ്രത്യേകിച്ചും അറസ്റ്റിലായ ഉടന്‍ പള്‍സര്‍ സുനി ദിലീപിന് ശബ്ദ സന്ദേശമയച്ചതിന്‍റെ തെളിവുകള്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചതാണ് ജാമ്യം തള്ളുന്നതില്‍ ഏറ്റവും ശക്തമായ ഘടകം.
രാം കുമാര്‍ മാറി രാമന്‍പിള്ള എത്തിയപ്പോള്‍ കൂടുതല്‍ ശക്തമായ വാദമുഖങ്ങളാണ് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത്. തെളിവില്ലാതെ ഒരു കുറ്റവാളിയുടെ മൊ‍ഴി മാത്രം വിശ്വസിച്ചാണ് ദിലീപിനെതിരെ കേസെടുത്തതെന്നായിരുന്നു വാദം; ദിലീപിനെതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും രാമന്‍പിള്ള വാദിച്ചു എന്നാല്‍ ശക്തമായ തെളിവുകളുമായി പ്രൊസിക്യൂഷന്‍ വാദിച്ച് കയറിയപ്പോള്‍ പൊളിഞ്ഞുവീണത് ദീലീപ് കെട്ടിപ്പൊക്കിയ പ്രതീക്ഷകള്‍ കൂടിയായിരുന്നു.
ജാമ്യം നേടി പുറത്തിറങ്ങി ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദിലീപ്. ജാമ്യം ലഭിച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ റോഡ് ഷോ വരെ നടത്താന്‍ പ്ലാനുണ്ടായിരുന്നു എന്നാണറിയുന്നത്. ഇതിനുള്ള വര്‍ക്കുകള്‍ പി ഏര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങയിരുന്നു. ജാമ്യം ലഭിച്ചാല്‍ പെട്ടിയിലിരിക്കുന്ന രാമലീല സിനിമയുടെ റിലീസ് അടക്കം നടത്താനും പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ കേരളത്തലെ ലഭിക്കാവുന്ന ഏറ്റവും പ്രമുഖനായ ക്രിമിനല്‍ അഭിഭാഷകനെ തന്നെ രംഗത്തിറക്കയിട്ടും ജാമ്യം കിട്ടാതെ പോയത് ദിലീപിന്‍റെ മുന്നോട്ടുള്ള സാധ്യതകള്‍ക്കും തിരിച്ചടിയാണ്. ശക്തമായ തെളിവുകളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത് എന്നതിന്‍റെ വ്യക്തമായ തെളിവ് കൂടിയാണ് പ്രൊസിക്യൂഷന്‍ വാദങ്ങളെ കൊടതി പൂര്‍ണമായും ശരിവെച്ചത്

Friday 25 August 2017